---
title: "മുഖ്യമന്ത്രി പിണറായി വിജയനെയും ജയിലിലടക്കാനുള്ള രഹസ്യ നീക്കം കേന്ദ്ര സർക്കാർ നടത്തിയെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ"
english_title: "CPM Kannur District Secretary MV Jayarajan has said that the central government has made a secret move to jail Chief Minister Pinarayi Vijayan as well."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/211622/cpm-kannur-district-secretary-mv-jayarajan-has-said-that-the-central-government-has-made-a-secret-move-to-jail-chief-minister-pinarayi-vijayan-as-well"
published_at: "2024-06-12T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666945fdd5b27_Untitled-6_copy.jpg"
keywords: []
---

# മുഖ്യമന്ത്രി പിണറായി വിജയനെയും ജയിലിലടക്കാനുള്ള രഹസ്യ നീക്കം കേന്ദ്ര സർക്കാർ നടത്തിയെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ

> **Lead Summary:** **പാനൂർ: ** കേരള മുഖ്യമന്ത്രിയെയും ജയിലിലടയ്ക്കാനുള്ള രഹസ്യ നീക്കം കേന്ദ്ര സർക്കാർ നടത്തിയിരുന്നതായി സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ.

## Article Content

**പാനൂർ: ** കേരള മുഖ്യമന്ത്രിയെയും ജയിലിലടയ്ക്കാനുള്ള രഹസ്യ നീക്കം കേന്ദ്ര സർക്കാർ നടത്തിയിരുന്നതായി സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ.

എന്നാൽ അതു എളുപ്പമല്ലെന്നു തോന്നിയിട്ടാണു ജയിലിലടയ്ക്കാതിരുന്നത്. സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ.കുഞ്ഞനന്തന്റെ നാലാം ചരമ വാർഷിക ദിനാചരണ ത്തിന്റെ ഭാഗമായി പാറാട് ടൗണിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.

ഇല്ലാത്ത ഒരു കാര്യത്തിന്മേൽ ഡൽഹി മുഖ്യമന്ത്രിയെ പ്രതിയാക്കിയതു പോലെ കേരളത്തിലെ മുഖ്യമന്ത്രിയെയും പ്രതിയാക്കി ജയിലിലടയ്ക്കാനുള്ള നീക്കമാണ് നടന്നത്.

ഈ നീക്കത്തിന് കേരളത്തിലെ കോൺഗ്രസ് - ബി ജെ പി ക്കൊപ്പം നിന്നുവെന്നും എംവി ജയരാജൻ പറഞ്ഞു. കെ.ഇ കുഞ്ഞബ്ദുല്ല അധ്യക്ഷനായി. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വാസിഫ്, പി.ഹരീ ന്ദ്രൻ, കെ.കെ. പവിത്രൻ, എ.വി. ബാലൻ, കെ.പി.രാജേഷ് എന്നിവർ സംസാരിച്ചു.

> താഴെ കുന്നോത്തു പറമ്പ് കേന്ദ്രീകരിച്ചു വളണ്ടിയർ മാർച്ചോടെയുള്ള ബഹുജന റാലിയിൽ നുറുക്കണക്കിനാളുകൾ പങ്കെടുത്തു. കോഴിക്കോട് സങ്കീർത്തനയുടെ "ചിറക്" നാടകവും അരങ്ങേറി.

ദിനാചരണത്തിൻ്റെ ഭാഗമായി കുന്നോത്തുപറമ്പ് പഞ്ചായത്ത് പരിധിയിലെ ബ്രാഞ്ച് കേന്ദ്രങ്ങളിൽ കുടുംബ സംഗമങ്ങളും, വിദ്യാർത്ഥി സംഗമവും, എസ്എസ്എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും, എൽഎസ്എസ്, യൂഎസ്എസ് വിജയികൾക്കുമുള്ള അനുമോദനവും, കരിയർ ഗൈഡൻസ് ക്ലാസും വിവിധ ദിവസങ്ങളായി നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/211622/cpm-kannur-district-secretary-mv-jayarajan-has-said-that-the-central-government-has-made-a-secret-move-to-jail-chief-minister-pinarayi-vijayan-as-well)