---
title: "ഒന്നര പവൻ സ്വർണാഭരണവുമായി കടന്നു കളഞ്ഞ ഹോം നേഴ്സ് കോഴിക്കോട് പിടിയിൽ"
english_title: "Kozhikode nabs home nurse who absconded with one and a half rupees of gold jewellery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/211585/kozhikode-nabs-home-nurse-who-absconded-with-one-and-a-half-rupees-of-gold-jewellery"
published_at: "2024-06-12T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66692acf66ad5_Untitled-2_copy.jpg"
keywords: []
---

# ഒന്നര പവൻ സ്വർണാഭരണവുമായി കടന്നു കളഞ്ഞ ഹോം നേഴ്സ് കോഴിക്കോട് പിടിയിൽ

> **Lead Summary:** **** ഹോം നഴ്‌സ് ചമഞ്ഞ് വീട്ടിൽ നിന്നും ഒന്നര പവൻ സ്വർണം മോഷ്ടിച്ച സ്ത്രീ പിടിയിൽ. പാലക്കാട് കൊടുമ്പ് സ്വദേശി പടിഞ്ഞാറെ പാവൂൽ മഹേശ്വരി യെയാണ് അത്തോളി പോലീസ് കോഴിക്കോട് പുതിയ ബസ്സ്‌റ്റാൻഡ് പരിസരത്ത് നിന്നും അറസ്‌റ്റ് ചെയ്ത‌ത്‌. കഴിഞ്ഞ മേയ് 27 ന് ആണ് ജോലിക്കെത്തിയ മഹേശ്വരി വീട്ടുകാരുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര പവൻ മാല മോഷ്‌ടിച്ചു കടന്നു കളഞ്ഞത്.

## Article Content

**** ഹോം നഴ്‌സ് ചമഞ്ഞ് വീട്ടിൽ നിന്നും ഒന്നര പവൻ സ്വർണം മോഷ്ടിച്ച സ്ത്രീ പിടിയിൽ. പാലക്കാട് കൊടുമ്പ് സ്വദേശി പടിഞ്ഞാറെ പാവൂൽ മഹേശ്വരി യെയാണ് അത്തോളി പോലീസ് കോഴിക്കോട് പുതിയ ബസ്സ്‌റ്റാൻഡ് പരിസരത്ത് നിന്നും അറസ്‌റ്റ് ചെയ്ത‌ത്‌. കഴിഞ്ഞ മേയ് 27 ന് ആണ് ജോലിക്കെത്തിയ മഹേശ്വരി വീട്ടുകാരുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര പവൻ മാല മോഷ്‌ടിച്ചു കടന്നു കളഞ്ഞത്.

ഉള്ളിയേരിയിലെ വീട്ടുടമ ജാനു അമ്മ അത്തോളി പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് കേസ്. സൈബർ പോലീസിന്റെ സഹായത്തോടുകൂടിയാണ് പാലക്കാട് നിന്നും കോഴിക്കോട് എത്തിയ മഹേശ്വരി അറസ്‌റ്റിൽ ആവുന്നത്.

ഇവരെ കോടതി റിമാൻഡ് ചെയ്തു. ഇവർ നിലവിൽ ഏഴോളം മോഷണ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രായമായവരെ ശുശ്രൂഷിക്കാൻ എന്ന വ്യാജേനയാണ് ഇവർ വീടുകളിൽ എത്തുന്നത്. തൊണ്ടിമുതൽ കണ്ടെത്താൻ ആയിട്ടില്ല. അന്വേഷണവു മായി ഇവർ സഹകരിക്കുന്നില്ലെന്ന് പോലീ സ് പറഞ്ഞു. ഇൻസ്പെക്ടർ ഇ.അ

നൂപ്കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. എസ്.ഐ. എം. കെ. സുരേഷ് കുമാറിൻ്റെ നേതൃത്വത്തി ലുള്ള സംഘമാണ് മഹേശ്വരിയെ അറസ്‌റ്റ് ചെയ്തത്‌. സി.പി.ഒമാരായ ധന്യ, എസ്. ഹരിദാസ്, ഷിജു, പ്രസാദ് , പ്രവീൺ എന്നിവരും അന്വേഷണസഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/211585/kozhikode-nabs-home-nurse-who-absconded-with-one-and-a-half-rupees-of-gold-jewellery)