---
title: "തോറ്റാലും, ജയിച്ചാലും ജനങ്ങൾക്കൊപ്പം നിൽക്കുന്നതാവണം ശരിയായ കമ്മ്യൂണിസ്റ്റ് നിലപാടെന്ന് പി.ജയരാജൻ ; പികെ കുഞ്ഞനന്തൻ്റെ നാലാം ചരമവാർഷികം ആചരിച്ചു."
english_title: "P. Jayarajan said that the correct communist position should be to stand with the people whether they win or lose;The fourth death anniversary of PK Kunjananthan was observed."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/211527/p-jayarajan-said-that-the-correct-communist-position-should-be-to-stand-with-the-people-whether-they-win-or-losethe-fourth-death-anniversary-of-pk-kunjananthan-was-observed"
published_at: "2024-06-11T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66687c1139088_Untitled-2_copy.jpg"
keywords: []
---

# തോറ്റാലും, ജയിച്ചാലും ജനങ്ങൾക്കൊപ്പം നിൽക്കുന്നതാവണം ശരിയായ കമ്മ്യൂണിസ്റ്റ് നിലപാടെന്ന് പി.ജയരാജൻ ; പികെ കുഞ്ഞനന്തൻ്റെ നാലാം ചരമവാർഷികം ആചരിച്ചു.

> **Lead Summary:** പികെ കുഞ്ഞനന്തൻ്റെ നാലാം ചരമവാർഷികം ആചരിച്ചു. ചരിത്രത്തെ ശരിയായി വിലയിരുത്താനും തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളാനും കമ്മ്യൂണിസ്റ്റുകൾ സ്വയം തയ്യാറാവണമെന്ന് സി.പി.എം നേതാവ് പി.ജയരാജൻ. പി.കെ.കുഞ്ഞനന്ദന്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്‌മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു ജയരാജൻ.

## Article Content

പികെ കുഞ്ഞനന്തൻ്റെ നാലാം ചരമവാർഷികം ആചരിച്ചു. ചരിത്രത്തെ ശരിയായി വിലയിരുത്താനും തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളാനും കമ്മ്യൂണിസ്റ്റുകൾ സ്വയം തയ്യാറാവണമെന്ന് സി.പി.എം നേതാവ് പി.ജയരാജൻ. പി.കെ.കുഞ്ഞനന്ദന്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്‌മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു ജയരാജൻ.

ഇക്കാലമത്രയും നമ്മൾ ഉയർത്തിപ്പിടിച്ച ശരിയായ നയങ്ങളും നിലപാടുകളും ഉയർത്തിപ്പിടിച്ചുതന്നെ ഇനിയും മുന്നോട്ടുപോകണം. ചരിത്രത്തെ ശരിയായി വിലയിരുത്താൻ കഴിയുകയെന്നതാണ് പ്രധാനം.

അതിന്റെയടിസ്ഥാനത്തിൽ മുന്നോട്ടു പോകാനുള്ള ഊർജം കൈവരിക്കണം. എവിടെയെല്ലാമാണ് പോരായ്‌മ സംഭവിച്ചതെന്ന് സ്വയം വിമർശനപരമായി വില യിരുത്തണം.

2019ലെ പരാജയത്തിനു ശേഷം 2021ൽ വീണ്ടും അധികാരത്തിലേറിയ ചരിത്രവും നമുക്ക് മുന്നിലുണ്ട്. തോറ്റാലും ജയിച്ചാലും ജനങ്ങൾക്കൊപ്പം നിൽക്കുക എന്നതായിരി ക്കണം ശരിയായ കമ്മ്യൂണിസ്റ്റ് നിലപാട് -ജയരാജൻ ചൂണ്ടിക്കാട്ടി. ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളും വിവിധ കമ്മിറ്റികളുമെല്ലാം നടത്തിയ വിലയിരുത്തലിൽ നിന്ന് വേറിട്ടൊരു തുറന്നുപറച്ചിലാണ് ജയരാജൻ്റെ പ്രതികരണം.

തോൽവിയെ മാനിക്കുന്നുവെന്നും തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പ്രസ്താവിച്ചിരുന്നു.

എന്നാൽ പരിശോധനയ്ക്കപ്പുറം പാഠം പഠിക്കണമെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം നിലപാട് പ്രഖ്യാപിക്കുകയായിരുന്നു പി.ജെ. നേരത്തെയും പാർട്ടി ഘടകങ്ങളിൽ നിലപാട് പ്രഖ്യാപനത്തിൽ ജയരാജൻ വേറിട്ടു നിൽക്കുന്നയാളാണ്. പി.കെ.കുഞ്ഞനന്ദന്റെ ഓർമ്മ പുതുക്കുന്ന വേളയിൽ പാർട്ടി അനുഭാവികൾക്കിടയിലെ പൊതുവികാരത്തെ തൊട്ടുണർത്തുന്ന ജയരാജൻ പ്രസംഗം ആവേശത്തോടെയാണ് അണികളും സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/211527/p-jayarajan-said-that-the-correct-communist-position-should-be-to-stand-with-the-people-whether-they-win-or-losethe-fourth-death-anniversary-of-pk-kunjananthan-was-observed)