---
title: "പാട്യത്ത്  സ്‌കൂളിൽ പോയി മടങ്ങിവീട്ടിലേക്ക് വരുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥി തമീമിന് കണ്ണീരിൽ കുതിർന്ന വിട"
english_title: "A tearful farewell to Tamim, a student who died in a car accident while returning home from school in Patiyat."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/211519/a-tearful-farewell-to-tamim-a-student-who-died-in-a-car-accident-while-returning-home-from-school-in-patiyat"
published_at: "2024-06-11T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66686e7db59f3_Untitled-1_copy.jpg"
keywords: []
---

# പാട്യത്ത്  സ്‌കൂളിൽ പോയി മടങ്ങിവീട്ടിലേക്ക് വരുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥി തമീമിന് കണ്ണീരിൽ കുതിർന്ന വിട

> **Lead Summary:** **പാനൂർ : **പാട്യത്ത് സ്‌കൂളിൽ പോയി മടങ്ങിവീട്ടിലേക്ക് വരുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥി തമീമിന് കണ്ണീരിൽ കുതിർന്ന വിട അപ്രതീക്ഷിത അപകട വിവരമറിഞ്ഞ ബന്ധുക്കളും നാട്ടുകാരും നടുങ്ങി. അടുത്ത നിമിഷം ബന്ധുക്കളുടേയും കൂട്ടുകാരുടേയും നിലവിളി ഉയർന്നു.

## Article Content

**പാനൂർ : **പാട്യത്ത് സ്‌കൂളിൽ പോയി മടങ്ങിവീട്ടിലേക്ക് വരുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥി തമീമിന് കണ്ണീരിൽ കുതിർന്ന വിട അപ്രതീക്ഷിത അപകട വിവരമറിഞ്ഞ ബന്ധുക്കളും നാട്ടുകാരും നടുങ്ങി. അടുത്ത നിമിഷം ബന്ധുക്കളുടേയും കൂട്ടുകാരുടേയും നിലവിളി ഉയർന്നു.

വീട്ടുമുറ്റത്തും ആശുപത്രിയിലും എത്തിയവരുടെ കണ്ണുകളിൽ നിന്ന് തോരാമഴ പോലെ കണ്ണീർ പൊടിഞ്ഞു. പാട്യം പുതിയതെരുവിൽ ബസും ബൈക്കും കൂട്ടിയിടിച്ച് മാനന്തേരി പന്ത്രണ്ടാം മൈൽ പഴയ പറമ്പത്ത് ഹൗസിൽ മുഹമ്മദ് തമീം(18) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്‌ത മാനന്തേരി ഞാലിലെ മുഹമ്മദ് ഷാനെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുഞ്ഞബ്‌ദുള്ള യുടേയും സൗദത്തിൻ്റെയും മകനാണ് മുഹമ്മദ് തമീം സ ഹോദരങ്ങൾ: സയിദ, മഹദ്, നട്ടുച്ചക്ക് ഒന്നരയോ ടെയാണ് അപകടം. ചെറുവാഞ്ചേരിയിൽ നിന്ന് കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന ബസും, യുവാക്കൾ സഞ്ചരിച്ച ബുള്ളറ്റും കൂട്ടിയിടിക്കുകയായിരുന്നു.

ഇരുവരേയും പരിസരവാസി കൾ ഉടനെ ആശുപത്രിയി ലെത്തിച്ചെങ്കിലും തമീൻ്റെ ജീവൻ രക്ഷിക്കാനായില്ല. ഈ വർഷം പ്ലസ്‌ടു പരീക്ഷ എഴുതിയ ഇരുവരും സർട്ടിഫിക്കറ്റിനായി പാട്യം ഗവ. ഹയർസെക്കന്ററി സ്‌കൂളിൽ പോയി വീട്ടിലേക്ക് തിരിച്ചുവരവെയാണ് അപകടം. മരണവാർത്തയ റിഞ്ഞ് നാടിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹപാഠികളടക്കം നൂറുകണക്കിനാളുകളാണ് ആദരാഞ്ജ ലികൾ അർപ്പിക്കാൻ തമീമിൻ്റെ വീട്ടിലേക്ക് എത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/211519/a-tearful-farewell-to-tamim-a-student-who-died-in-a-car-accident-while-returning-home-from-school-in-patiyat)