---
title: "കെ.പി.ദിവാകരൻ്റെ നാലാം ചരമവാർഷികം സംഘടിപ്പിച്ചു.."
english_title: "The fourth death anniversary of KP Divakaran was organized."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/211048/the-fourth-death-anniversary-of-kp-divakaran-was-organized"
published_at: "2024-06-09T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6665ce0b9e57a_Untitled-1_copy.jpg"
keywords: []
---

# കെ.പി.ദിവാകരൻ്റെ നാലാം ചരമവാർഷികം സംഘടിപ്പിച്ചു..

> **Lead Summary:** **** സോഷ്യലിസ്റ്റും ഗുരുവായൂർ ദേവസ്വം ബോർഡംഗവുമായിരുന്ന കെ.പി. ദിവാകരൻ്റെ നാലാം ചരമവാർഷിക ദിനമാചരിച്ചു. കാലത്ത് പുത്തൂരിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.

## Article Content

**** സോഷ്യലിസ്റ്റും ഗുരുവായൂർ ദേവസ്വം ബോർഡംഗവുമായിരുന്ന കെ.പി. ദിവാകരൻ്റെ നാലാം ചരമവാർഷിക ദിനമാചരിച്ചു. കാലത്ത് പുത്തൂരിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.

ആർ.ജെ.ഡി കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് പി.ദിനേശൻ സ്വാഗതം പറഞ്ഞു. കെ.പി.ചന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.മോഹനൻ എം.എൽ.എ, ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.പ്രവീൺ, ജില്ലാ ജനറൽ സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത്, മഹിളാ ജനത സംസ്ഥാന പ്രസിഡണ്ട് ഒ.പി. ഷീജ, ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി.അനന്തൻ, ടി.പി.അഹമ്മദ് ഹാജി, എൻ.ധനഞ്ജയൻ, കരുവാങ്കണ്ടി ബാലൻ, സി.കെ.തിലകൻ, വി.പി.മോഹനൻ, ഉഷ രയരോത്ത്, ചീളിൽ ശോഭ, പി.ഷൈറീന, ചന്ദ്രിക പതിയൻ്റവിട എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/211048/the-fourth-death-anniversary-of-kp-divakaran-was-organized)