---
title: "കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല"
english_title: "A young man died after being hit by a train at Koilandi;The person has not been identified"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/211020/a-young-man-died-after-being-hit-by-a-train-at-koilandithe-person-has-not-been-identified"
published_at: "2024-06-09T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6665a647848e8_66658f0d5e535_fhz.jpg"
keywords: []
---

# കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല

> **Lead Summary:** ****കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടേമുപ്പതോടെയാണ് അപകടം നടന്നത്. യുവാവിനെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടത് കൊയിലാണ്ടി മേൽപ്പാലത്തിന് കുറച്ചകലെയായി പഴയ മുത്താമ്പി റോഡ് ഗേറ്റിനടുത്താണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

## Article Content

****കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടേമുപ്പതോടെയാണ് അപകടം നടന്നത്. യുവാവിനെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടത് കൊയിലാണ്ടി മേൽപ്പാലത്തിന് കുറച്ചകലെയായി പഴയ മുത്താമ്പി റോഡ് ഗേറ്റിനടുത്താണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ട്രെയിൻ തട്ടി മരിച്ച നിലയിൽ യുവാവിനെ കണ്ടവർ അഗ്നി രക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടനെ അഗ്നി രക്ഷാ സേന സ്ഥലത്തെത്തി. യുവാവിൻ്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല 

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/211020/a-young-man-died-after-being-hit-by-a-train-at-koilandithe-person-has-not-been-identified)