---
title: "സുരേഷ് ഗോപി കേന്ദ്രമന്ത്രി; അണ്ണാമലൈയും ശിവരാജ് സിങ് ചൗഹാനും മനോഹർലാൽ ഖട്ടറും മോദി മന്ത്രിസഭയിലേക്ക്"
english_title: "Suresh Gopi Union Minister;Annamalai, Shivraj Singh Chauhan and Manoharlal Khattar in Modi's cabinet"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/210989/suresh-gopi-union-ministerannamalai-shivraj-singh-chauhan-and-manoharlal-khattar-in-modis-cabinet"
published_at: "2024-06-09T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66657002cda7e_download_(6).jpg"
keywords: []
---

# സുരേഷ് ഗോപി കേന്ദ്രമന്ത്രി; അണ്ണാമലൈയും ശിവരാജ് സിങ് ചൗഹാനും മനോഹർലാൽ ഖട്ടറും മോദി മന്ത്രിസഭയിലേക്ക്

> **Lead Summary:** അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്കെത്തുന്നത്. തിരുവനന്തപുരത്ത് വസതിയിൽ തങ്ങിയിരുന്ന സുരേഷ് ഗോപിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടു വിളിച്ചാണ് ഉടൻ ഡൽഹിയിലെത്താൻ ഇതേത്തുടർന്ന് സുരേഷ് ഗോപി ഭാര്യ രാധികയ്ക്കൊപ്പം തിരുവനന്തപുരത്തു നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ടു.

## Article Content

അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്കെത്തുന്നത്. തിരുവനന്തപുരത്ത് വസതിയിൽ തങ്ങിയിരുന്ന സുരേഷ് ഗോപിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടു വിളിച്ചാണ് ഉടൻ ഡൽഹിയിലെത്താൻ ഇതേത്തുടർന്ന് സുരേഷ് ഗോപി ഭാര്യ രാധികയ്ക്കൊപ്പം തിരുവനന്തപുരത്തു നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ടു.

നേരിട്ട് വിമാനം ലഭിക്കാത്തതിനാൽ ബംഗളൂരുവിലെത്തി അവിടെ നിന്നും ചാർട്ടേഡ് വിമാനത്തിൽ ഡൽഹിയിലെത്താനാണ് പദ്ധതി. അദ്ദേഹം തീരുമാനിച്ചു. ഞാൻ അനുസരിക്കുന്നു എന്നാണ് പുറപ്പെടുന്നതിന് മുമ്പ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്. തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയും കേന്ദ്രമന്ത്രിയാകും.

ബിജെപി 36 മന്ത്രിമാരുടെ പട്ടികയാണ് തയ്യാറാക്കിയതെന്നാണ് വിവരം. കേരളത്തിൽ നിന്നും സുരേഷ് ഗോപിയുടെ പേരു മാത്രമാണ് ഉള്ളതെന്നാണ് സൂചന. സുപ്രധാന വകുപ്പുകളൊന്നും സഖ്യകക്ഷികൾക്ക് ബിജെപി നൽകില്ല. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം തുടങ്ങിയ സുപ്രധാന വകുപ്പുകളെല്ലാം ബിജെപി കൈകാര്യം ചെയ്യും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/210989/suresh-gopi-union-ministerannamalai-shivraj-singh-chauhan-and-manoharlal-khattar-in-modis-cabinet)