---
title: "മാഹിയിൽ നിന്നു ഗവ: ക്വാട്ടയിൽ ഹജ്ജിനു പോകുന്ന ഹാജിമാർ കണ്ണൂർ എയർപോർട്ട് ഹജ്ജ് ക്യാമ്പിലേക്ക് പുറപ്പെട്ടു."
english_title: "Hajimars going for Hajj from Mahi to Govt. Quota left for Kannur Airport Hajj Camp."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/210985/hajimars-going-for-hajj-from-mahi-to-govt-quota-left-for-kannur-airport-hajj-camp"
published_at: "2024-06-09T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66656f0caadbc_Untitled-1_copy.jpg"
keywords: []
---

# മാഹിയിൽ നിന്നു ഗവ: ക്വാട്ടയിൽ ഹജ്ജിനു പോകുന്ന ഹാജിമാർ കണ്ണൂർ എയർപോർട്ട് ഹജ്ജ് ക്യാമ്പിലേക്ക് പുറപ്പെട്ടു.

> **Lead Summary:** **മാഹി:** മാഹിയിൽ നിന്നു ഗവ: ക്വാട്ടയിൽ ഹജ്ജിനു പോകുന്ന ഹാജിമാർ കണ്ണൂർ എയർപോർട്ട് ഹജ്ജ് ക്യാമ്പിലേക്ക് പുറപ്പെട്ടു. മാഹി എം എൽ എ ശ്രീ രമേശ് പറമ്പത്ത് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

**മാഹി:** മാഹിയിൽ നിന്നു ഗവ: ക്വാട്ടയിൽ ഹജ്ജിനു പോകുന്ന ഹാജിമാർ കണ്ണൂർ എയർപോർട്ട് ഹജ്ജ് ക്യാമ്പിലേക്ക് പുറപ്പെട്ടു. മാഹി എം എൽ എ ശ്രീ രമേശ് പറമ്പത്ത് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

ഹജ്ജ് കമ്മിറ്റി മെമ്പറും സമസ്ത മുശാവറ അംഗവുമായ ടി.എസ് ഇബ്രാഹിം കുട്ടി മുസല്യാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. വഖഫ് ബോർഡ് മെമ്പർ പി അബ്ദുറഹ്മാൻ, കോർഡിനേറ്റർ ടി കെ വസിം, കെ.ഇ മമ്മു, മാഹി സി എച്ച് സെന്‍റര്‍ പ്രസിഡന്റ്‌ എ വി യുസുഫ്, എ.വി ഇസ്മായിൽ അൽതാഫ് പാറാൽ താഹിർ,ഏ.വി അൻസാർ, അൻസീർ പള്ളിയത്ത് എന്നിവർ പങ്കെടുത്തു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/210985/hajimars-going-for-hajj-from-mahi-to-govt-quota-left-for-kannur-airport-hajj-camp)