---
title: "പാനൂരിനടുത്ത് കടവത്തൂരിൽ ഫാൻസി കടയിൽ കവർച്ച ;  പൂട്ട് പൊളിച്ച് 31,000 കവർന്നു"
english_title: "Fancy shop robbery at Kadavathur near Panur;31,000 was stolen by breaking the lock"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/210867/fancy-shop-robbery-at-kadavathur-near-panur31000-was-stolen-by-breaking-the-lock"
published_at: "2024-06-08T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666484b358593_Untitled-5_copy.jpg"
keywords: []
---

# പാനൂരിനടുത്ത് കടവത്തൂരിൽ ഫാൻസി കടയിൽ കവർച്ച ;  പൂട്ട് പൊളിച്ച് 31,000 കവർന്നു

> **Lead Summary:** ***പാനൂർ *** പാനൂരിനടുത്ത് കടവത്തൂരിൽ ഫാൻസിക്കടയുടെ പൂട്ട് പൊളിച്ച് 31,000 രൂപ കവർന്നു. പുല്ലൂക്കരയിലെ ആവിയാട്ട് സമദിന്റെ ഉടമസ്ഥതയിലുള്ള കടവത്തൂരിലെ ജൗദ ഫാൻസി ആന്റ് ഫൂട്ട് വെയർ എന്ന കടയിലാണ് കവർച്ച നടന്നത്. ഷട്ടറിന്റെയും ഉള്ളിലെ ഗ്ലാസ് ഡോറിന്റെയും പൂട്ട് പൊട്ടിച്ചാണ് കള്ളൻ അകത്ത് കടന്നത്.

## Article Content

***പാനൂർ *** പാനൂരിനടുത്ത് കടവത്തൂരിൽ ഫാൻസിക്കടയുടെ പൂട്ട് പൊളിച്ച് 31,000 രൂപ കവർന്നു. പുല്ലൂക്കരയിലെ ആവിയാട്ട് സമദിന്റെ ഉടമസ്ഥതയിലുള്ള കടവത്തൂരിലെ ജൗദ ഫാൻസി ആന്റ് ഫൂട്ട് വെയർ എന്ന കടയിലാണ് കവർച്ച നടന്നത്. ഷട്ടറിന്റെയും ഉള്ളിലെ ഗ്ലാസ് ഡോറിന്റെയും പൂട്ട് പൊട്ടിച്ചാണ് കള്ളൻ അകത്ത് കടന്നത്.

മേശയുടെ വലിപ്പിലുണ്ടായിരുന്ന രണ്ടായിരം രൂപയ്ക്ക് പുറമെ ബാഗിൽ സൂക്ഷിച്ച 29,000 രൂപയുമാണത്രെ കള്ളൻ കൊണ്ടു പോയത്. രാത്രി പതിവുപോലെ കട അടച്ച് സമദ് വീട്ടിലേക്ക് പോയശേഷമായിരുന്നു കവർച്ച. കടതുറക്കാനെ ത്തിയപ്പോഴാണ് കവർച്ച നടന്ന തായി മനസിലായത്. കൊളവല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/210867/fancy-shop-robbery-at-kadavathur-near-panur31000-was-stolen-by-breaking-the-lock)