---
title: "കൂട്ടുപുഴ എക്സൈസ്ചെക്ക് പോസ്റ്റിൽ വാഹനം പരിശോധിക്കവേ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോവുകയും, വഴിയരികിൽ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ വാഹനവും, പ്രതിയും പിടിയിൽ."
english_title: "An incident involving an excise officer while checking the interior of a car in Kotupuzha;Accused in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/210830/an-incident-involving-an-excise-officer-while-checking-the-interior-of-a-car-in-kotupuzhaaccused-in-custody"
published_at: "2024-06-08T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66644a8d877ac_Untitled-2_copy.jpg"
keywords: []
---

# കൂട്ടുപുഴ എക്സൈസ്ചെക്ക് പോസ്റ്റിൽ വാഹനം പരിശോധിക്കവേ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോവുകയും, വഴിയരികിൽ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ വാഹനവും, പ്രതിയും പിടിയിൽ.

> **Lead Summary:** കൂട്ടുപുഴ : എക്‌സൈസ് ചെക്ക്പോസ്റ്റിൽ വാഹനം പരിശോധിക്കവേ ജീവക്കാരെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനവും പ്രതി ബേപ്പൂർ സ്വദേശി യാസ്സർ അറഫാത്തിനെയും എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും ഇരിട്ടി പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി കണ്ടെത്തി കസ്റ്റടിയിലെടുത്തു.

## Article Content

കൂട്ടുപുഴ : എക്‌സൈസ് ചെക്ക്പോസ്റ്റിൽ വാഹനം പരിശോധിക്കവേ ജീവക്കാരെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനവും പ്രതി ബേപ്പൂർ സ്വദേശി യാസ്സർ അറഫാത്തിനെയും എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും ഇരിട്ടി പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി കണ്ടെത്തി കസ്റ്റടിയിലെടുത്തു.

ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെയും കെഎൽ 45 എം 6300 നമ്പർ രജിസ്ട്രേഷനിലുള്ള വാഹനവും കോഴിക്കോട്, മലപ്പുറം ജില്ലക ളിൽ നിന്നായി കണ്ടെത്തുകയാ യിരുന്നു.

എക്സൈസ് കമ്മീഷണർ സ്‌ക്വാഡും ഇരിട്ടി പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് വാഹനവും, പ്രതിയേയും കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. പ്രതി കടത്തികൊണ്ടു വന്ന മയക്കുമരുന്നുകൾ കണ്ടെത്തു ന്നതിനും, കൂട്ടു പ്രതികളെ കണ്ടെത്തുന്നതിനും എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

അന്വേഷണത്തിൽ എക്സൈസ് കമീഷ‌ണർ സ്ക‌്വാഡ് അംഗങ്ങളായ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ്, കണ്ണൂർ സ്ക്വാഡ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, പ്രിവന്റ്റീവ് ഓഫീസർ കെ. പ്രദീപ്കുമാർ, സിഇഒമാരായ സച്ചിൻദാസ്, നിതിൻ ചോമാരി എന്നിവരും പോലീസ് പാർട്ടിയിൽ എസ്ഐ സനീഷ്, സീനിയർ സിപിഒമാരായ അനൂപ്, ഷിജോയ്, ഷൗക്കത്തലി, നിജീഷ് എന്നിവരുമാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്‌ച പുലർച്ചെ 2.30 തോടെയായിരു ന്നു സംഭവം. എക്സൈസ് ഉദ്യോഗസ്ഥൻ കെ.കെ. ഷാജിയെയാണ് വാഹനത്തിനുള്ളിൽ കയറി പരിശോധിക്കുന്നതിനിടെ വാഹനം ഓടിച്ചുപോവു കയും മൂന്നു കിലോമീറ്റർ കഴി ഞ്ഞ് കിളിയന്തറ ഭാഗത്ത് റോഡരികിൽ ഇറക്കിവിടുകയും ചെയ്ത‌ത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/210830/an-incident-involving-an-excise-officer-while-checking-the-interior-of-a-car-in-kotupuzhaaccused-in-custody)