---
title: "മാരക മയക്കുമരുന്നായ എം.ഡി. എം.എയുമായി ശ്രീകണ്ഠപുരത്ത് മൂന്നുപേർ അറസ്റ്റിൽ."
english_title: "The deadly #drug# MDMA.Three people were #arrested in #Srikanthpuram "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/210787/the-deadly-drug-mdmathree-people-were-arrested-in-srikanthpuram"
published_at: "2024-06-08T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66641da29cd3c_Untitled-3_copy.jpg"
keywords: []
---

# മാരക മയക്കുമരുന്നായ എം.ഡി. എം.എയുമായി ശ്രീകണ്ഠപുരത്ത് മൂന്നുപേർ അറസ്റ്റിൽ.

> **Lead Summary:** **കണ്ണൂർ :** പഴയങ്ങാടി നെരുവമ്പ്രം സ്വദേശികളായ മൂന്ന് യുവാക്ക ളെയാണ് ലഹരിവിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെ ശ്രീകണ്ഠപുരം പൊലീസ് ഇൻസ്പെക്ടർ ടി.കെ. മുകുന്ദ ന്റെ നേതൃത്വത്തിൽ പിടികൂടിയത്.

## Article Content

**കണ്ണൂർ :** പഴയങ്ങാടി നെരുവമ്പ്രം സ്വദേശികളായ മൂന്ന് യുവാക്ക ളെയാണ് ലഹരിവിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെ ശ്രീകണ്ഠപുരം പൊലീസ് ഇൻസ്പെക്ടർ ടി.കെ. മുകുന്ദ ന്റെ നേതൃത്വത്തിൽ പിടികൂടിയത്.

നെരുവമ്പ്രം സ്വദേശികളായ എം.പി. ഷംസീർ (29), എ.ടി. ജസീൽ (26), കെ.വി. അജ്‌മൽ (30) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരിൽനിന്ന് 4.842 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ച കാറും മൂന്ന് മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. ഷംസീറും, അജ്‌മലും ഗൾഫുകാരാണ്. ഷംസീർ മൂന്നു മാസം മുമ്പാണ് അവധിക്ക് നാട്ടി ലെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/210787/the-deadly-drug-mdmathree-people-were-arrested-in-srikanthpuram)