---
title: "പാനൂരിൽ ആർ.എസ്.എസ് പ്രവർത്തകനും, കുടുംബത്തിനും മർദ്ദനമേറ്റ സംഭവം ; ഒരു സി പി എം പ്രവർത്തകൻ കൂടി  അറസ്റ്റിൽ"
english_title: "An incident in which an RSS worker and his family were beaten up in Panur;One more CPM worker arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/210750/an-incident-in-which-an-rss-worker-and-his-family-were-beaten-up-in-panurone-more-cpm-worker-arrested"
published_at: "2024-06-08T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663fdd22eaa0_Untitled-3_copy.jpg"
keywords: []
---

# പാനൂരിൽ ആർ.എസ്.എസ് പ്രവർത്തകനും, കുടുംബത്തിനും മർദ്ദനമേറ്റ സംഭവം ; ഒരു സി പി എം പ്രവർത്തകൻ കൂടി  അറസ്റ്റിൽ

> **Lead Summary:** **പാനൂർ: **പാനൂരിൽ ആർഎസ് എസ് പ്രവർത്തകന്റെ വീട്ടിൽ കയറി അക്രമം നടത്തിയ കേസിൽ ഒരു സി പി എം പ്രവർത്തകൻ കൂടി അറസ്റ്റിൽ. പാനൂർ സി.ഐ പ്രദീപ് കുമാറാണ് സി പി എം പ്രവർത്തകനായ യ തെക്കേ പാനൂർ പുത്തൻപീടികയിലെ അബരീഷിനെ അറസ്റ്റു ചെയ്തത്.

## Article Content

**പാനൂർ: **പാനൂരിൽ ആർഎസ് എസ് പ്രവർത്തകന്റെ വീട്ടിൽ കയറി അക്രമം നടത്തിയ കേസിൽ ഒരു സി പി എം പ്രവർത്തകൻ കൂടി അറസ്റ്റിൽ. പാനൂർ സി.ഐ പ്രദീപ് കുമാറാണ് സി പി എം പ്രവർത്തകനായ യ തെക്കേ പാനൂർ പുത്തൻപീടികയിലെ അബരീഷിനെ അറസ്റ്റു ചെയ്തത്.

നേരത്തെ അറസ്റ്റിലായ ആദർശിൻ്റെ സഹോദരനാണ് അബരീഷ്. ആദർശിന് പുറമെ കീഴ്മാടത്തെ കൂലോത്ത് താഴെക്കുനിയിൽ റനീഷിനെയും പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് തെക്കേ പാനൂർ വയൽ ഭാഗത്തെ കുനിയിൽ പൊയിൽ രജീഷിൻ്റെ വീട്ടിൽ കയറി ഒരു സംഘം സി പി എം പ്രവർത്തകർ അക്രമം നടത്തിയത്. രജീഷിനും, ഭാര്യ നിത്യ (38)ക്കും മക്കളായ അനാമിക (11), ആൽവിൻ (10) എന്നിവർക്കും മർദനമേറ്റു. രജീഷിന് തലയ്ക്കും കൈക്കും, നിത്യയ്ക്ക് ചെവിക്കും തലക്കുമാണ് പരിക്കേറ്റത്.

വീടിൻ്റെ ജനലുകൾ, വാതിലുകൾ , ഫർണിച്ചറുകൾ എന്നിവയും തകർത്തിരുന്നു. അറസ്റ്റിലായ അബരീഷിനെ രണ്ടാഴ്ചത്തേക്ക് റിമാൻറു ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/210750/an-incident-in-which-an-rss-worker-and-his-family-were-beaten-up-in-panurone-more-cpm-worker-arrested)