---
title: "പന്ന്യന്നൂർ ഗവ.ഐ.ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം ; മുഖാമുഖം തിങ്കളാഴ്ച"
english_title: "Appointment of guest instructor in Govt.IT Panniyannoor;Face to face Monday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/210640/appointment-of-guest-instructor-in-govtit-panniyannoorface-to-face-monday"
published_at: "2024-06-07T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66632d7f374e6_Untitled-2_copy.jpg"
keywords: []
---

# പന്ന്യന്നൂർ ഗവ.ഐ.ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം ; മുഖാമുഖം തിങ്കളാഴ്ച

> **Lead Summary:** **പന്ന്യന്നൂർ:** പന്ന്യന്നൂർ ഗവ.ഐ ടി ഐയിൽ ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്‌തികയിൽ ഗസറ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.

## Article Content

**പന്ന്യന്നൂർ:** പന്ന്യന്നൂർ ഗവ.ഐ ടി ഐയിൽ ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്‌തികയിൽ ഗസറ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.

യോഗ്യരായ മറ്റു പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ജൂൺ 10ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്ക് ഹാജരാകണം. എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്.

യോഗ്യരായ ഇ ഡബ്ല്യു എസ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ജൂൺ 10ന് രാവിലെ 10.30ന് കൂടിക്കാഴ്‌ചക്ക് ഹാജരാകണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും, പകർപ്പും ഇൻ്റർവ്യൂ സമയത്ത് ഹാജരാക്കണം. ഫോൺ: 0490 2318650.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/210640/appointment-of-guest-instructor-in-govtit-panniyannoorface-to-face-monday)