---
title: "'തല' കാക്കുമെന്ന വാക്കുപാലിച്ച് ഷാഫി ; കൂട്ടുകാർക്കു  മുന്നിൽ 'തല' ഉയർത്തി ചമ്പാട്ടെ ഒമ്പത് വയസുകാരൻ  നഹ്യാൻ ബിൻ ലത്തീഫ്"
english_title: "Shafi keeping his promise to protect 'head';Nine-year-old Nahyan Bin Latif raised his 'head' in front of his friends"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/210560/shafi-keeping-his-promise-to-protect-headnine-year-old-nahyan-bin-latif-raised-his-head-in-front-of-his-friends"
published_at: "2024-06-07T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662d63baa079_Untitled-1_copy.jpg"
keywords: []
---

# 'തല' കാക്കുമെന്ന വാക്കുപാലിച്ച് ഷാഫി ; കൂട്ടുകാർക്കു  മുന്നിൽ 'തല' ഉയർത്തി ചമ്പാട്ടെ ഒമ്പത് വയസുകാരൻ  നഹ്യാൻ ബിൻ ലത്തീഫ്

> **Lead Summary:** **ചമ്പാട് : ** വടകരയിലെ ഷാഫി പറമ്പിലിൻ്റെ വിജയത്തിൽ നിർണായക ശക്തിയായി കുരുന്നു മനസുകളും. പൊന്ന്യംപാലം പുഴക്കൽ എൽപി സ്കൂളിലെ നാലാം തരം വിദ്യാർത്ഥി നഹ്യാൻ ബിൻ ലത്തീഫ് സഫക്ക് അതിരുവിട്ട സന്തോഷം.

## Article Content

**ചമ്പാട് : ** വടകരയിലെ ഷാഫി പറമ്പിലിൻ്റെ വിജയത്തിൽ നിർണായക ശക്തിയായി കുരുന്നു മനസുകളും. പൊന്ന്യംപാലം പുഴക്കൽ എൽപി സ്കൂളിലെ നാലാം തരം വിദ്യാർത്ഥി നഹ്യാൻ ബിൻ ലത്തീഫ് സഫക്ക് അതിരുവിട്ട സന്തോഷം.

ഷാഫി വിജയിക്കുമെന്ന് പറഞ്ഞ് സുഹൃത്തുക്കളുടെ ഇടയിൽ നഹ്യാൻ ബെറ്റ് വെച്ചിരുന്നു. ഷാഫി തോറ്റാൽ തൻ്റെ നീളമുള്ള മുടി പൂർണമായും വെട്ടി മൊട്ടയടിക്കുമെന്നായിരുന്നു ബെറ്റ്. ഇക്കാര്യം തലശ്ശേരി പ്രസ് ഫോറത്തിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ കണ്ടപ്പോൾ കുട്ടി ഷാഫിയുമായി പങ്ക് വയ്ക്കുകയും ചെയ്തിരുന്നു.

'മോൻ വിഷമിക്കേണ്ട ഞാൻ ഉറപ്പായും വിജയിക്കുമെന്ന് ' ഷാഫി അന്ന് കുട്ടിക്ക് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. വൻ ഭൂരിപക്ഷത്തോടെ ഷാഫി വിജയിച്ചതോടെ ഒമ്പത് വയസുകാരനായ നഹ്യാൻ ബിൻ ലത്തീഫ് അതിയായ സന്തോഷം പങ്കിട്ട് കുട്ടികൾക്ക് മധുരം വിതരണം ചെയ്ത് ആഘോഷമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/210560/shafi-keeping-his-promise-to-protect-headnine-year-old-nahyan-bin-latif-raised-his-head-in-front-of-his-friends)