---
title: "അപകീര്‍ത്തി കേസിൽ രാഹുല്‍ ഗാന്ധിക്ക് ജാമ്യം "
english_title: "Rahul Gandhi granted bail in defamation case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/210555/rahul-gandhi-granted-bail-in-defamation-case"
published_at: "2024-06-07T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662d12ff4199_Untitled-7_copy.jpg"
keywords: []
---

# അപകീര്‍ത്തി കേസിൽ രാഹുല്‍ ഗാന്ധിക്ക് ജാമ്യം 

> **Lead Summary:** *** ***അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. ബെംഗളൂരുവിലെ കോടതിയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കേസില്‍ ജാമ്യം അനുവിച്ചത്. കേസ് ജൂലൈ 30ന് കോടതി വീണ്ടും പരിഗണിക്കും.

## Article Content

*** ***അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. ബെംഗളൂരുവിലെ കോടതിയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കേസില്‍ ജാമ്യം അനുവിച്ചത്. കേസ് ജൂലൈ 30ന് കോടതി വീണ്ടും പരിഗണിക്കും.

40% കമ്മീഷൻ സർക്കാർ എന്ന് കഴിഞ്ഞ ബിജെപി സർക്കാരിനെ വിമർശിച്ചതിനാണ് രാഹുലിനെതിരെ കേസെടുത്തത്. സിദ്ധരാമയ്യയും ഡികെ ശിവകുമാറും കേസിൽ പ്രതികളാണ്.

ഇവർക്ക് കഴിഞ്ഞ ദിവസം ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്ന് രാഹുൽ ഹാജരാകാതെ ഇരുന്നതിനാൽ 7-ന് ഹാജരാകാൻ സമൻസ് അയക്കുകയായിരുന്നു.

തുടര്‍ന്നാണ് ഇന്ന് രാവിലെ രാഹുല്‍ ഗാന്ധി ബെംഗളൂരുവിലെ കോടതിയില്‍ ഹാജരായത്. ബെംഗളൂരുവിലെത്തിയ രാഹുല്‍ ഗാന്ധിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/210555/rahul-gandhi-granted-bail-in-defamation-case)