---
title: "വനിത ലീഗിന്റെ പ്രവര്‍ത്തകരെ ഷാഫിയുടെ  ആഘോഷ പരിപാടിയിൽ നിന്നും വിലക്കിയിട്ടില്ലെന്ന് മുസ്ലിം ലീഗ് കൂത്ത്പറമ്പ് മണ്ഡലം ജന.സെക്രട്ടറി പി.കെ ഷാഹുൽ ഹമീദ് ; സന്ദേശം തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്നും ഷാഹുൽ"
english_title: "PK Shahul Hameed, Muslim League's Koothparam Mandal Jan. Secretary, said that the activists of the Women's League were not banned from Shafi's celebration;Shahul said that the message was misunderstood"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/210508/pk-shahul-hameed-muslim-leagues-koothparam-mandal-jan-secretary-said-that-the-activists-of-the-womens-league-were-not-banned-from-shafis-celebrationshahul-said-that-the-message-was-misunderstood"
published_at: "2024-06-07T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662aea4b3e93_Untitled-3_copy.jpg"
keywords: []
---

# വനിത ലീഗിന്റെ പ്രവര്‍ത്തകരെ ഷാഫിയുടെ  ആഘോഷ പരിപാടിയിൽ നിന്നും വിലക്കിയിട്ടില്ലെന്ന് മുസ്ലിം ലീഗ് കൂത്ത്പറമ്പ് മണ്ഡലം ജന.സെക്രട്ടറി പി.കെ ഷാഹുൽ ഹമീദ് ; സന്ദേശം തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്നും ഷാഹുൽ

> **Lead Summary:** **പാനൂർ **വനിത ലീഗിന്റെ പ്രവര്‍ത്തകരെ ഷാഫിയുടെ ആഘോഷ പരിപാടിയിൽ നിന്നും വിലക്കിയിട്ടില്ലെന്ന് മുസ്ലിം ലീഗ് കൂത്ത്പറമ്പ് മണ്ഡലം ജന.സെക്രട്ടറി പി.കെ ഷാഹുൽ ഹമീദ് . 

## Article Content

**പാനൂർ **വനിത ലീഗിന്റെ പ്രവര്‍ത്തകരെ ഷാഫിയുടെ ആഘോഷ പരിപാടിയിൽ നിന്നും വിലക്കിയിട്ടില്ലെന്ന് മുസ്ലിം ലീഗ് കൂത്ത്പറമ്പ് മണ്ഡലം ജന.സെക്രട്ടറി പി.കെ ഷാഹുൽ ഹമീദ് . 

കഴിഞ്ഞ ദിവസം ഷാഫി പറമ്പിലിന്റെ വിജയാഘോഷ്ത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തില്‍ വനിതാ ലീഗിന്റെ പ്രതിനിധികള്‍ ആ ജാഥയില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ വിജയാഹ്ലാദം മുസ്ലിംലീഗിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമായ രീതിയില്‍ ചിത്രീകരിക്കാന്‍ പലഭാഗത്തു നിന്നും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.

അതുകൊണ്ട് ഇന്ന് നടക്കുന്ന പരിപാടിയില്‍ നല്ല ജാഗ്രത ഉറപ്പുവരുത്തണംമെന്ന് പ്രവര്‍ത്തകരോട് നിര്‍ദ്ദേശിക്കുകയാണ് ചെയ്തത്. അല്ലാതെ വിലക്കല്ലെന്നും ഷാഹുൽ ഹമീദ് പറഞ്ഞു.

പരിപാടിയില്‍ പങ്കെടുക്കുന്നതിന് യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിന് രാഷ്ട്രിയ പരമായ പ്രവര്‍ത്തനത്തിന് ഒപ്പം തന്നെ മതപരമായ ചില ബാധ്യതകള്‍ കൂടി നിര്‍വ്വഹിച്ചു മുന്നോട്ട് പോവേണ്ടതുണ്ട്. മതപരമായ നിഷ്‌കര്‍ഷത പാലിക്കുന്നതില്‍ വനിതാ ലീഗിന്റെ പ്രവര്‍ത്തകര്‍ക്ക് ആ ജാഗ്രത ഉണ്ടാകണമെന്ന ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ് നടന്നത്.

അത് വേറൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടതാണ്. ഒരിക്കലും വനിതാ ലീഗിന്റെ പ്രവര്‍ത്തനങ്ങളെയോ വനിതാ ശാക്തീകരണത്തെയോ മുസ്ലിം ലീഗ് എതിര്‍ത്തിട്ടില്ലന്ന് മാത്രമല്ല അവരെ പൂര്‍ണ്ണമായും ആരംഗത്ത് സജ്ജമാക്കുന്നതിന് സജീവമായി പ്രവര്‍ത്തിച്ചിട്ടു വന്നിട്ടുള്ള പാര്‍ട്ടി കൂടിയാണെന്നും ഷാഹുൽ ഹമീദ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/210508/pk-shahul-hameed-muslim-leagues-koothparam-mandal-jan-secretary-said-that-the-activists-of-the-womens-league-were-not-banned-from-shafis-celebrationshahul-said-that-the-message-was-misunderstood)