---
title: "മട്ടന്നൂരിൽ വാഹന പരിശോധനക്കിടെ മദ്യപസംഘത്തിൻ്റെ അഴിഞ്ഞാട്ടം ; സി.ഐയും, എസ് ഐയും  ഉൾപ്പടെ 3 പൊലീസുകാർക്ക് പരിക്ക്, ഒരാൾ അറസ്റ്റിൽ"
english_title: "During the vehicle inspection in Mattanur, the liquor gang was busted;3 policemen including CI and SI were injured and one was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/210400/during-the-vehicle-inspection-in-mattanur-the-liquor-gang-was-busted3-policemen-including-ci-and-si-were-injured-and-one-was-arrested"
published_at: "2024-06-06T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661e7cb1615b_download_(1).jpg"
keywords: []
---

# മട്ടന്നൂരിൽ വാഹന പരിശോധനക്കിടെ മദ്യപസംഘത്തിൻ്റെ അഴിഞ്ഞാട്ടം ; സി.ഐയും, എസ് ഐയും  ഉൾപ്പടെ 3 പൊലീസുകാർക്ക് പരിക്ക്, ഒരാൾ അറസ്റ്റിൽ

> **Lead Summary:** **മട്ടന്നൂർ : ** വാഹനപരിശോധന നടത്തുകയായിരുന്ന പോലീസുകാർക്കുനേരെ മദ്യപ സംഘത്തിന്റെ അക്രമം. സി.ഐ ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. പ്രതികളിൽ ഒരാളെ കൂത്തുപ റമ്പ് എ.സി.പി: കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയെ കസ്റ്റഡിയിലെടുത്തു.

## Article Content

**മട്ടന്നൂർ : ** വാഹനപരിശോധന നടത്തുകയായിരുന്ന പോലീസുകാർക്കുനേരെ മദ്യപ സംഘത്തിന്റെ അക്രമം. സി.ഐ ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. പ്രതികളിൽ ഒരാളെ കൂത്തുപ റമ്പ് എ.സി.പി: കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയെ കസ്റ്റഡിയിലെടുത്തു.

രാത്രി 8.45 ഓടെയാണ് സംഭവം. മട്ടന്നൂർ പത്തൊമ്പതാം മൈലിൽ പൊതുസ്ഥലത്ത് കാർ നിർത്തി ഒരു സംഘം മദ്യപിക്കുന്നതു കണ്ടാണ് സി.ഐ: ബി.എസ് സജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയത്. വാഹനം പരിശോധിക്കാൻ പോലീസ് തുനിഞ്ഞതോടെ മദ്യപ സംഘം അത് തടഞ്ഞു.

തുടർന്ന് മദ്യക്കുപ്പികൊണ്ട് പോലീസുകാരെ അടിക്കുകയും കുത്തുകയും ചെയ്യുകയായിരു ന്നു. അക്രമത്തിൽ സി.ഐ: ബി.എസ് സജൻ, എസ്.ഐ: ആർ.എൻ പ്രശാന്ത്, ഡ്രൈവർ ഹാരിസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മട്ടന്നൂർ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. മദ്യക്കുപ്പികൊണ്ട് പോലീസ് വാഹനത്തിനുനേരെയും അക്രമം നടന്നു. പോലീസ് വാഹനത്തിന്റെ റൈൻഗാർഡ് ഉൾപ്പെടെ തകർന്നിട്ടുണ്ട്. സംഭവമറിഞ്ഞ് കൂടുതൽ പോലീസുകാർ എത്തുമ്പോഴേക്കും മദ്യപ സംഘം മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടു. തുടർന്ന് പോലീസ് വ്യാപകമായി തിരച്ചിൽ നടത്തിയാണ് മട്ടന്നൂർ നടുവനാടെ പുത്തൻ വീട്ടിൽ അജയകുമാറിനെ (47) പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/210400/during-the-vehicle-inspection-in-mattanur-the-liquor-gang-was-busted3-policemen-including-ci-and-si-were-injured-and-one-was-arrested)