---
title: "ആഹ്ലാദ നൃത്തചുവടുകളുമായി സ്ത്രീകളടക്കമുള്ളവർ ; പാനൂരിൽ ബിജെപിയുടെ  നേതൃത്വത്തിൽ നടന്ന  ആഹ്ലാദപ്രകടനം വേറിട്ട കാഴ്ചയായി"
english_title: "Women included with joyful dance steps;The jubilant demonstration led by the BJP in Panur was a unique sight"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/210112/women-included-with-joyful-dance-stepsthe-jubilant-demonstration-led-by-the-bjp-in-panur-was-a-unique-sight"
published_at: "2024-06-05T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66608368f0b5f_Untitled-3_copy.jpg"
keywords: []
---

# ആഹ്ലാദ നൃത്തചുവടുകളുമായി സ്ത്രീകളടക്കമുള്ളവർ ; പാനൂരിൽ ബിജെപിയുടെ  നേതൃത്വത്തിൽ നടന്ന  ആഹ്ലാദപ്രകടനം വേറിട്ട കാഴ്ചയായി

> **Lead Summary:** **പാനൂർ**നരേന്ദ്രമോദി സർക്കാർ മൂന്നാം തവണയും കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതിൽ ആഹ്ലാദം പ്രകടിപ്പിച്ചും കേരളത്തിൽനിന്ന് ലോകസഭയിലേക്ക് ബിജെപി എം പി യായി തൃശ്ശൂരിൽ നിന്ന് സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെട്ടതിലും ആഹ്ലാദം പ്രകടിപ്പിച്ച് ബി ജെ പി പാനൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രവർത്തകർ പാനൂരിൽ ആഹ്ലാദപ്രകടനവും മധുരപലഹാര വിതരണവും നടത്തി.

## Article Content

**പാനൂർ**നരേന്ദ്രമോദി സർക്കാർ മൂന്നാം തവണയും കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതിൽ ആഹ്ലാദം പ്രകടിപ്പിച്ചും കേരളത്തിൽനിന്ന് ലോകസഭയിലേക്ക് ബിജെപി എം പി യായി തൃശ്ശൂരിൽ നിന്ന് സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെട്ടതിലും ആഹ്ലാദം പ്രകടിപ്പിച്ച് ബി ജെ പി പാനൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രവർത്തകർ പാനൂരിൽ ആഹ്ലാദപ്രകടനവും മധുരപലഹാര വിതരണവും നടത്തി.

പാനൂർ വള്ളങ്ങാട് ഗുരുസന്നിധി പരിസരത്തു നിന്നും ആരംഭിച്ച ആഹ്ളാദപ്രകടനം നഗരം ചുറ്റി ബസ്റ്റാൻഡ്, ടൗൺ ജംഗ്ഷൻ വഴി പുത്തൂർ റോഡിൽ എത്തി സുമംഗലി ഓഡിറ്റോറിയത്തിന് സമീപം സമാപിച്ചു.

ആഹ്ലാദപ്രകടനത്തിന് അഡ്വ. ഷിജിലാൽ, പി സത്യപ്രകാശ്, വി പി സുരേന്ദ്രൻ , സി പി സംഗീത , എൻ. രതി, സി.കെ.കുഞ്ഞിക്കണ്ണൻ, കെ കെ ധനഞ്ജയൻ , ഇ.പി. ബിജു, എം.കെ.രാജീവൻ , വി.പി.ഷാജി, വി.പ്രസീത, ഓട്ടാണി പത്മനാഭൻ , കെ.സി.വിഷ്ണു, യു.പി. ബാബു , കെ.പി.സുജാത , എം. രത്നാകരൻ, വിനു കരിയാട്, കെ.പി. സഞ്ജീവ് കുമാർ , കെ.പി.സുഖില, രോഹിത്ത് രാം , പി.പി.രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/210112/women-included-with-joyful-dance-stepsthe-jubilant-demonstration-led-by-the-bjp-in-panur-was-a-unique-sight)