---
title: "മരുമകൻ ഇനി എംപിയായി സ്ഥലത്തുണ്ടാകും ; മാഹിക്കാർക്കും ആഘോഷം"
english_title: "The son-in-law will now be in place as an MP;Celebration for mahi peoples too"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/209980/the-son-in-law-will-now-be-in-place-as-an-mpcelebration-for-mahi-peoples-too"
published_at: "2024-06-05T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66600fb7d490a_Untitled-1_copy.jpg"
keywords: []
---

# മരുമകൻ ഇനി എംപിയായി സ്ഥലത്തുണ്ടാകും ; മാഹിക്കാർക്കും ആഘോഷം

> **Lead Summary:** ****കേരളത്തിലെ തീപ്പാറും പോരാട്ടം നടന്ന വടകരയിൽ അഭിമാനകരമായ ജയം സമ്മാനിച്ചതിൽ ഷാഫി പറമ്പിൽ ആത്മനിർവൃതി കൊള്ളുമ്പോൾ മഹിക്കാരിയായ ഭാര്യ അഡ്വ. അഷീല അലിക്ക് ഇനി ഭർത്താവിനെ ഇടയ്ക്കെങ്കിലും അടുത്തു കിട്ടുമല്ലോ എന്ന ആശ്വാസവും സന്തോഷവും. ഭർത്താവിൻ്റെ രാഷ്ട്രീയത്തി ലൊന്നും ഒരിക്കലും ഇടപെട്ടിട്ടില്ലാത്ത അഷീല വിവാഹാലോച നാവേളയിൽ തന്നെ ഷാഫിയോട് ചോദിച്ച ചോദ്യം എത്ര നാൾ മാഹിയിലുണ്ടാകുമെന്നായിരുന്നു.

## Article Content

****കേരളത്തിലെ തീപ്പാറും പോരാട്ടം നടന്ന വടകരയിൽ അഭിമാനകരമായ ജയം സമ്മാനിച്ചതിൽ ഷാഫി പറമ്പിൽ ആത്മനിർവൃതി കൊള്ളുമ്പോൾ മഹിക്കാരിയായ ഭാര്യ അഡ്വ. അഷീല അലിക്ക് ഇനി ഭർത്താവിനെ ഇടയ്ക്കെങ്കിലും അടുത്തു കിട്ടുമല്ലോ എന്ന ആശ്വാസവും സന്തോഷവും. ഭർത്താവിൻ്റെ രാഷ്ട്രീയത്തി ലൊന്നും ഒരിക്കലും ഇടപെട്ടിട്ടില്ലാത്ത അഷീല വിവാഹാലോച നാവേളയിൽ തന്നെ ഷാഫിയോട് ചോദിച്ച ചോദ്യം എത്ര നാൾ മാഹിയിലുണ്ടാകുമെന്നായിരുന്നു.

അന്ന് ഷാഫിയുടെ മറുപടി ഒരു ചെറുചിരിയിലൊതുങ്ങുകയായിരുന്നു. കേന്ദ്രഭരണ പ്രദേശമായ മാഹി ഭരണപരമായി പുതുച്ചേരിയുടെ ഭാഗമാണെങ്കിലും, ഭൂമിശാസ്ത്രപരമായി വടകര പാർലമെൻ്റ് മണ്ഡലത്തിന്റെ നടുവിൽ കിടക്കുന്ന സ്ഥലമാണ്. അതുകൊണ്ടു തന്നെ ഷാഫിക്ക് ഇനി മാഹി ടാഗോർ പാർക്കിനടുത്ത ആസാദി ജംഗ്ഷനിലെ തൻ്റെ വീട്ടിൽ വരാൻ കഴിയുമല്ലോ എന്ന സന്തോഷ ത്തിലാണ് അഷീല അലി.

പത്ത് വർഷം മുമ്പ് വിവാഹം നാട്ടുകാരെയെല്ലാം പങ്കെടുപ്പിച്ച് നടത്താനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്. എന്നാൽ വിവാഹത്തിന് തൊട്ട് മുമ്പ് എം.എൽ.എ എന്ന നിലയിൽ സഹായമഭ്യർത്ഥിച്ച് പാലക്കാട്ടെ വീട്ടിലെത്തിയ അന്ധ ദമ്പതികളുടെ കരളയിക്കുന്ന ജീവിതകഥ കേട്ട ഷാഫി, വിവാഹ ചെലവിന് കരുതിവെച്ച സംഖ്യ കൊണ്ട് അന്ധദമ്പതികൾക്ക് സ്ഥലം വാങ്ങി വീട് നിർമ്മിച്ചു നൽകുക യായിരുന്നു. ഇതേത്തുടർന്ന് വിവാഹ ചടങ്ങ് തീർത്തും ലളിതമാക്കുകയായിരുന്നു.

ഏകമകൾ ഏഴ് വയസുകാരി ദവാ മെഹക്‌ പാലക്കാട്ടാണ് പഠിക്കുന്നത്. മയ്യഴിയുടെ ഏറ്റവും മനോഹരമായ അഴിമുഖത്തിനും, ടാഗോർ ഉദ്യാനത്തിനും പുഴയോര നടപ്പാതക്കും അഭിമുഖമായി ഗവ. ഹൗസ് റോഡ് ജംഗ്ഷനിലെ ഷാഫിയുടെ ഭാര്യ വീട് ഇനി രാഷ്ട്രീയ, വികസന ചർച്ചകളുടെ കൂടി വേദിയാകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/209980/the-son-in-law-will-now-be-in-place-as-an-mpcelebration-for-mahi-peoples-too)