---
title: "കുന്നോത്ത്പറമ്പ് പഞ്ചായത്ത് സി.ഡി.എസ് അക്കൗണ്ടൻറ് വി.പി ജിൻസിക്ക് യാത്രയയപ്പ് നൽകി"
english_title: "Kunnothparam Panchayat CDS gave farewell to Accountant VP jinsi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/209952/kunnothparam-panchayat-cds-gave-farewell-to-accountant-vp-jinsi"
published_at: "2024-06-05T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665ff92a1ba50_Untitled-3_copy.jpg"
keywords: []
---

# കുന്നോത്ത്പറമ്പ് പഞ്ചായത്ത് സി.ഡി.എസ് അക്കൗണ്ടൻറ് വി.പി ജിൻസിക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** **കുന്നോത്ത്പറമ്പ്: **12 വർഷത്തെ കുടുംബശ്രീ സിഡിഎസ് അക്കൗണ്ടൻറ് സേവനത്തിനുശേഷം കുന്നോത്ത് പറമ്പ് പഞ്ചായത്തിൽ നിന്നും സ്ഥലം മാറിപ്പോകുന്ന വി.പി ജിൻസിക്ക് പഞ്ചായത്ത് ഭരണസമിതിയും, കുന്നോത്ത് പറമ്പ് പഞ്ചായത്ത് സിഡിഎസും, ജീവനക്കാരും ഔദ്യോഗിക യാത്രയയപ്പ് നൽകി. സിഡിഎസ് ചെയർപേഴ്സൺ ശ്രീജിനയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ലത യാത്രയയപ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

**കുന്നോത്ത്പറമ്പ്: **12 വർഷത്തെ കുടുംബശ്രീ സിഡിഎസ് അക്കൗണ്ടൻറ് സേവനത്തിനുശേഷം കുന്നോത്ത് പറമ്പ് പഞ്ചായത്തിൽ നിന്നും സ്ഥലം മാറിപ്പോകുന്ന വി.പി ജിൻസിക്ക് പഞ്ചായത്ത് ഭരണസമിതിയും, കുന്നോത്ത് പറമ്പ് പഞ്ചായത്ത് സിഡിഎസും, ജീവനക്കാരും ഔദ്യോഗിക യാത്രയയപ്പ് നൽകി. സിഡിഎസ് ചെയർപേഴ്സൺ ശ്രീജിനയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ലത യാത്രയയപ്പ് ഉദ്ഘാടനം ചെയ്തു.

ഭരണസമിതിക്കും, ജീവനക്കാർക്കും വേണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ലത, സിഡിഎസിന് വേണ്ടി അസിസ്റ്റൻറ് സെക്രട്ടറി സാഗർ, പഞ്ചായത്ത് മുൻ സിഡിഎസ് ചെയർപേഴ്സൺ ശ്രീജ, സി.ഡി.എസ് മെമ്പർമാർ എം.ഇ.സിമാർ എന്നിവർ ഉപഹാരം നൽകി.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. പ്രദീപ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. മഹിജ, മെമ്പർമാരായ ഫൈസൽ കണ്ണങ്കോട്, ബീന, ഹെഡ് ക്ലർക്ക് സയ്യിദ്, വൈസ് ചെയർപേഴ്സൺ ബിനിഷ, മുൻ ചെയർപേഴ്സൺ ശ്രീജ, സിഡിഎസ് മെമ്പർ ഷീജ, സിഡിഎസ് മെമ്പർ സരോജിനി, എം.ഇ.സി മാരായ സിന്ധു, സജിന, എന്നിവർ സംസാരിച്ചു, വി.പി ജിൻസി മറുപടി പ്രഭാഷണം നടത്തി.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത, മെമ്പർമാരായ അദ്വൈത ആർ വി, ജിഷ കെ, സി. ഡി. എസ് മെമ്പർമാർ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. അസിസ്റ്റൻറ് സെക്രട്ടറി സാഗർ സ്വാഗതവും, സിഡിഎസ് അംഗം പ്രജിഷ നന്ദിയും പറഞ്ഞു. പുതുതായി അക്കൗണ്ടന്റായി പാനൂർ മുനിസിപ്പാലിറ്റിയിൽ നിന്നും സ്ഥലം മാറി എത്തിയ ജീന ചാർജ് എടുത്തു. തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലേക്കാണ് ജിൻസി മാറിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/209952/kunnothparam-panchayat-cds-gave-farewell-to-accountant-vp-jinsi)