---
title: "തലശേരി -  മാഹി  ദേശീയപാതയിൽ ഒരാഴ്ചക്കിടെ  വാഹനാപകടത്തിൽ മരിച്ചത് മൂന്ന് പേർ ; ഇന്ന് സ്പീക്കർ എ.എൻ ഷംസീർ ബൈപ്പാസ് സന്ദർശിക്കും"
english_title: "Three people died in a road accident on the Thalassery-Mahi highway within a week;Speaker AN Shamseer will visit the bypass today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/209911/three-people-died-in-a-road-accident-on-the-thalassery-mahi-highway-within-a-weekspeaker-an-shamseer-will-visit-the-bypass-today"
published_at: "2024-06-05T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665fcc28c6caa_Untitled-1_copy.jpg"
keywords: []
---

# തലശേരി -  മാഹി  ദേശീയപാതയിൽ ഒരാഴ്ചക്കിടെ  വാഹനാപകടത്തിൽ മരിച്ചത് മൂന്ന് പേർ ; ഇന്ന് സ്പീക്കർ എ.എൻ ഷംസീർ ബൈപ്പാസ് സന്ദർശിക്കും

> **Lead Summary:** ******അപകട മുനമ്പായ തലശേരി - മാഹി ബൈപ്പാസ് റോഡ് അഡ്വ.എ.എൻ ഷംസീറിൻ്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം സന്ദർശിക്കും. രാവിലെ 11 മണിയോടെയാണ് സന്ദർശനം. ചൊവ്വാഴ്ച ചോനാടത്ത് ലോറിക്ക് പിന്നിൽ മിനിലോറിയിടിച്ച് മിനിലോറിയിലുണ്ടായ യാത്രികൻ കൂടി മരിച്ചതോടെ ഒരാഴ്ച്ചക്കിടെ മൂന്ന് വിലപ്പെട്ട ജീവനുകളാണ് ബൈപ്പാസിൽ പൊലിഞ്ഞത്.

## Article Content

******അപകട മുനമ്പായ തലശേരി - മാഹി ബൈപ്പാസ് റോഡ് അഡ്വ.എ.എൻ ഷംസീറിൻ്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം സന്ദർശിക്കും. രാവിലെ 11 മണിയോടെയാണ് സന്ദർശനം. ചൊവ്വാഴ്ച ചോനാടത്ത് ലോറിക്ക് പിന്നിൽ മിനിലോറിയിടിച്ച് മിനിലോറിയിലുണ്ടായ യാത്രികൻ കൂടി മരിച്ചതോടെ ഒരാഴ്ച്ചക്കിടെ മൂന്ന് വിലപ്പെട്ട ജീവനുകളാണ് ബൈപ്പാസിൽ പൊലിഞ്ഞത്.

കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെ ചോനാടത്താണ് അപകടം നടന്നത്. ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന എം.എച്ച് 12 എൽ. ടി. 2649 ലോറിക്ക് പിന്നിൽ താമരശേരി പൂനൂരിൽ നിന്നും അടക്കയുമായി മംഗലാപുരത്തേക്ക് പോവുകയായിരുന്ന മിനിലോറിയിടിച്ചാണ് അപകടം.

മിനിലോറിയിൽ യാത്ര ചെയ്തിരുന്ന ബാലുശ്ശേരി, മാങ്ങാട് സ്വദേശി ഇയ്യാച്ചേരി വീട്ടിൽ മൊയ്തീന്റെ മകൻ അബ്ദു റഹ്മാൻ (42) ആണ് മരിച്ചത്. ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്ചക്കുള്ളിൽ മൂന്ന് പേരാണ് ബൈപാസ്സിൽ വാഹന അപകട ത്തിൽ മരണപ്പെടുന്നത്.

രാത്രി കാലങ്ങളിൽ ലോഡുമായി എത്തുന്ന ലോറികൾ ബൈപാസ് റോഡിൽ നിയമം പാലിക്കാതെ നിർത്തിയിടുന്നതും വാഹന അപകടത്തിന് കാരണമായി ആരോപിക്കുന്നുണ്ട്. റോഡിൽ നിർത്തിയിട്ട മരം കയറ്റിയ ലോറിക്ക് പിന്നിൽ കാർ ഇടിച്ചാണ് കഴിഞ്ഞ ദിവസം ആലപ്പുഴ സ്വദേശിയായ യുവാവ് മരണപ്പെട്ടതും. ഈ കാരണങ്ങളൊക്കെ പരിശോധിച്ച് ശാശ്വത പരിഹാരം കാണാനാണ് സ്പീക്കറുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം ബൈപ്പാസ് സന്ദർശിക്കുന്നത്. പ്രധാനമായും പള്ളൂർ സിഗ്നൽ സംവിധാനമാണ് സംഘം പരിശോധിക്കുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/209911/three-people-died-in-a-road-accident-on-the-thalassery-mahi-highway-within-a-weekspeaker-an-shamseer-will-visit-the-bypass-today)