---
title: "തൃശ്ശൂർ എടുക്കുമോ സുരേഷ് ഗോപി..? ; ലീഡ് കാൽ ലക്ഷം  പിന്നിട്ടു, കെ.മുരളീധരൻ മൂന്നാമത്"
english_title: "Will Suresh Gopi take Thrissur?The lead crossed a quarter of a lakh, K.Muralidharan was third"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/209768/will-suresh-gopi-take-thrissurthe-lead-crossed-a-quarter-of-a-lakh-kmuralidharan-was-third"
published_at: "2024-06-04T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665ea29af0d8a_download_(3).jpg"
keywords: []
---

# തൃശ്ശൂർ എടുക്കുമോ സുരേഷ് ഗോപി..? ; ലീഡ് കാൽ ലക്ഷം  പിന്നിട്ടു, കെ.മുരളീധരൻ മൂന്നാമത്

> **Lead Summary:** ****എക്‌സിറ്റ് പോൾ പ്രവചനം ശരിവെക്കുന്ന രീതിയിൽ തൃശൂരിൽ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് തുടരുന്നു. കേരളത്തിൽ എൻ.ഡി.എ ഏറെ പ്രതീക്ഷ വെക്കുന്ന രണ്ട് മണ്ഡലങ്ങളാണ് തൃശൂരും തിരുവനന്തപുരവും. തൃശൂരിൽ 26, 340 വോട്ടിന്റെ ലീഡാണ് സുരേഷ് ഗോപിക്ക്.

## Article Content

****എക്‌സിറ്റ് പോൾ പ്രവചനം ശരിവെക്കുന്ന രീതിയിൽ തൃശൂരിൽ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് തുടരുന്നു. കേരളത്തിൽ എൻ.ഡി.എ ഏറെ പ്രതീക്ഷ വെക്കുന്ന രണ്ട് മണ്ഡലങ്ങളാണ് തൃശൂരും തിരുവനന്തപുരവും. തൃശൂരിൽ 26, 340 വോട്ടിന്റെ ലീഡാണ് സുരേഷ് ഗോപിക്ക്.

ആദ്യം എൽ.ഡി.എഫും പിന്നീട് യു.ഡി.എഫും ലീഡ് ചെയ്ത്‌ മണ്ഡലത്തിൽ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് സുരേഷ് ഗോപി പിന്നീടുള്ള മണിക്കൂറുകളിൽ ലീഡ് നില ഉയർത്തിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 2,93,822 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയായ കെ. മുരളീധരൻ മൂന്നാംസ്ഥാനത്താണ്. മുൻമന്ത്രി കൂടിയായ സുനിൽ കുമാറാണ് എൽ.ഡി.എഫ് സ്ഥാനാർഥി. തിരുവനന്തപുരത്ത് ശശി തരൂർ 1910 വോട്ടുകൾക്ക് മുന്നിലാണ്. കോഴിക്കോട് യു.ഡി.എഫ് സ്ഥാനാർഥിയായ എം.കെ. രാഘവന്റെ ലീഡ് 10000 കടന്നു. കൊല്ലത്ത് പ്രേമചന്ദ്രനാണ് മുന്നിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/209768/will-suresh-gopi-take-thrissurthe-lead-crossed-a-quarter-of-a-lakh-kmuralidharan-was-third)