---
title: "അണിയാരം സൗത്ത് എൽ.പി സ്കൂൾ പ്രവേശനോത്സവം വർണാഭം"
english_title: "Aniyaram South LP School Entrance Festival Varnabham"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/209760/aniyaram-south-lp-school-entrance-festival-varnabham"
published_at: "2024-06-04T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665e9bb19b841_aqaqaqaqa.jpg"
keywords: []
---

# അണിയാരം സൗത്ത് എൽ.പി സ്കൂൾ പ്രവേശനോത്സവം വർണാഭം

> **Lead Summary:** *** അണിയാരം:*** വാർഡ് കൗൺസിലർ എം.പി.കെ അയ്യൂബ് ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ വികസന കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ പി.കെ ഹനീഫ കുട്ടികൾക്കുള്ള കിറ്റ് വിതരണം നടത്തി.

## Article Content

*** അണിയാരം:*** വാർഡ് കൗൺസിലർ എം.പി.കെ അയ്യൂബ് ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ വികസന കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ പി.കെ ഹനീഫ കുട്ടികൾക്കുള്ള കിറ്റ് വിതരണം നടത്തി.

സാംസ്കാരിക പ്രവർത്തകൻ ബാലചന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായി. അക്കാദമിക മാസ്റ്റർ പ്ലാൻ മുൻ പ്രധാനധ്യാപകൻ സുരേഷ് പ്രകാശനം ചെയ്തു. അൻസാർ കൗൺസിലർ പാനൂർ നഗരസഭ ഖാലിദ്‌ പിലാവുള്ളതിൽ, വസന്ത എന്നിവർ സംസാരിച്ചു. റോസ്ലി.എം മുക്കോത്ത് രക്ഷിതാക്കൾക്കുള്ള ക്ലാസെടുത്തു. പ്രധാനധ്യാപിക ടി.വി ബിന്ദു സ്വാഗതം പറഞ്ഞു. തുടർന്ന് കുട്ടികളുടെ പരിപാടികൾ നടന്നു. കുട്ടികൾക്ക് സ്വന്തം ഫോട്ടോ പതിച്ച നോട്ടുബുക്കുകൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/209760/aniyaram-south-lp-school-entrance-festival-varnabham)