---
title: "വടകരയിൽ തോൽക്കണമെങ്കിൽ അട്ടിമറി നടക്കണം ; വിജയമുറപ്പെന്ന് കെ.കെ ശൈലജ ടീച്ചർ"
english_title: "If we want to lose in Vadakara, there must be a coup;KK Shailaja teacher said success is guaranteed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/209722/if-we-want-to-lose-in-vadakara-there-must-be-a-coupkk-shailaja-teacher-said-success-is-guaranteed"
published_at: "2024-06-04T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665e878f98cb2_Untitled-2_copy.jpg"
keywords: []
---

# വടകരയിൽ തോൽക്കണമെങ്കിൽ അട്ടിമറി നടക്കണം ; വിജയമുറപ്പെന്ന് കെ.കെ ശൈലജ ടീച്ചർ

> **Lead Summary:** ******ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ വിജയിക്കുമെന്ന് ഉറച്ച് ഇടത് സ്ഥാനാർത്ഥി കെകെ ശൈലജ. വടകരയിൽ തോൽക്കണമെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടക്കണം.

## Article Content

******ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ വിജയിക്കുമെന്ന് ഉറച്ച് ഇടത് സ്ഥാനാർത്ഥി കെകെ ശൈലജ. വടകരയിൽ തോൽക്കണമെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടക്കണം.

അങ്ങനെയൊരു അട്ടിമറി നടന്നോയെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും കെകെ ശൈലജ പ്രതികരിച്ചു. ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോൾ പറയുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് കാലത്ത് നടക്കാൻ പാടില്ലാത്ത ധ്രുവീകരണ പ്രവർത്തനങ്ങളാണ് യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഒരു ഭാഗത്ത് വോട്ട് പർച്ചേസിനുള്ള പരിശ്രമം നടന്നുവെന്നും ശൈലജ കുറ്റപ്പെടുത്തി.

എക്സിറ്റ് പോൾ പൂർണമായി വിശ്വസിക്കാൻ കഴിയില്ല. പലപ്പോഴും എക്സിറ്റ് പോളിന് എതിരായിട്ടാണ് ഫലം വന്നിട്ടുള്ളത്. പാർട്ടിയുടെ വിലയിരുത്തലിൽ ഇടതുപക്ഷത്തിന് നല്ല വിജയം ഉണ്ടാവുമെന്നും കെകെ ശൈലജ കൂട്ടിച്ചേർത്തു. അതേസമയം ഭൂരിഭാഗം എക്സിറ്റ്പോൾ ഫലങ്ങളും പ്രവചിക്കുന്നത് വടകരയിൽ ഷാഫി പറമ്പലിന്റെ വിജയമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/209722/if-we-want-to-lose-in-vadakara-there-must-be-a-coupkk-shailaja-teacher-said-success-is-guaranteed)