---
title: "കാത്തിരിപ്പ് വിഫലം ; ഇരിട്ടി എടക്കാനം പുഴയിൽ കാണാതായ  പാനൂർ സ്വദേശിയുടെ  മൃതദേഹം കണ്ടെത്തി"
english_title: "Waiting in vain;The body of a missing Panur resident was found in Iritty Edakanam river"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/209714/waiting-in-vainthe-body-of-a-missing-panur-resident-was-found-in-iritty-edakanam-river"
published_at: "2024-06-04T08:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665e7e067dcb2_Untitled-1_copy.jpg"
keywords: []
---

# കാത്തിരിപ്പ് വിഫലം ; ഇരിട്ടി എടക്കാനം പുഴയിൽ കാണാതായ  പാനൂർ സ്വദേശിയുടെ  മൃതദേഹം കണ്ടെത്തി

> **Lead Summary:** ******ഇരിട്ടി എടക്കാനം പുഴയിൽ കാണാതായ പാനൂർ സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പാനൂരിനടുത്ത മൊകേരി പാത്തിപ്പാലം സ്വദേശി കെ.ടി.വിപിൻ ൻ്റെ മൃതദേഹമാണ് ഇന്നു പുലർച്ചെ കണ്ടെത്തിയത്.

## Article Content

******ഇരിട്ടി എടക്കാനം പുഴയിൽ കാണാതായ പാനൂർ സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പാനൂരിനടുത്ത മൊകേരി പാത്തിപ്പാലം സ്വദേശി കെ.ടി.വിപിൻ ൻ്റെ മൃതദേഹമാണ് ഇന്നു പുലർച്ചെ കണ്ടെത്തിയത്.

പൊലിസിൻ്റെയും അഗ്നി രക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലുള്ള തെരച്ചിൽ തുടരുന്നതിനിടെയാണ് ഇന്നു പുലർച്ചെ 3 മണിയോടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച്ച വൈകിട്ട് 6 മണിയോടെയാണ് വിപിനെ എടക്കാനം പുഴയിൽ കാണാതായത്.

ബംഗലുരുവിലെ ഒരു സ്വകാര്യ ഐടി കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനിയറായ കെ.ടി.വിപിൻ സുഹുത്തുക്കൾക്കൊപ്പം എടക്കാനത്ത് സുഹൃത്തിൻ്റെ ബന്ധുവീട്ടിലെത്തിയതായിരുന്നു. തുടർന്ന് വിപിൻ ഉൾപ്പെടെയുള്ള നാലംഗ സംഘം പുഴകാണാനായി സുഹൃത്തുക്കൾക്കൊപ്പം എടക്കാനം വൈദ്യരു കണ്ടി പുഴക്കരയിലെത്തുകയും ശേഷം പുഴയിലിറങ്ങി നീന്തുന്നതിനിടെയാണ് പുഴയിൽ മുങ്ങിയത്.

നാട്ടുകാരും ഇരിട്ടിയിൽ നിന്നുമെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങളും ഞായറാഴ്ച്ച മുതൽ 2 ദിവസങ്ങളിലായി ഇയാൾക്കായി പുഴയിൽ തെരച്ചിൽ നടത്തിവരികയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ.മെഡി.കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/209714/waiting-in-vainthe-body-of-a-missing-panur-resident-was-found-in-iritty-edakanam-river)