---
title: "ഗൾഫിൽ നിന്ന് വന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന കേസിൽ കൂത്ത്പറമ്പ് സ്വദേശിയായ മുഖ്യ പ്രതി അറസ്റ്റിൽ ; അറസ്റ്റ് 5  മാസങ്ങൾക്ക് ശേഷം ഗൾഫിൽ നിന്ന് മടങ്ങവെ"
english_title: "The main suspect, a native of Koothparam, was arrested in the case of kidnapping a young man from the Gulf and stealing gold.Returned from Gulf after 5 months of arrest"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/209671/the-main-suspect-a-native-of-koothparam-was-arrested-in-the-case-of-kidnapping-a-young-man-from-the-gulf-and-stealing-goldreturned-from-gulf-after-5-months-of-arrest"
published_at: "2024-06-03T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665df5c9a5368_Untitled-4_copy.jpg"
keywords: []
---

# ഗൾഫിൽ നിന്ന് വന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന കേസിൽ കൂത്ത്പറമ്പ് സ്വദേശിയായ മുഖ്യ പ്രതി അറസ്റ്റിൽ ; അറസ്റ്റ് 5  മാസങ്ങൾക്ക് ശേഷം ഗൾഫിൽ നിന്ന് മടങ്ങവെ

> **Lead Summary:** *** *** ഗൾഫിൽ നിന്ന് വന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി സ്വർണം കവർന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കൂത്തുപറമ്പിനടുത്ത് കോട്ടയം മലബാർ ഓലായിക്കര ബദരിയ മൻസി ലിൽ മുഹമ്മദ് അമീറിനെയാണ് മുംബൈ വിമാനത്താവള ത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി: പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

## Article Content

*** *** ഗൾഫിൽ നിന്ന് വന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി സ്വർണം കവർന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കൂത്തുപറമ്പിനടുത്ത് കോട്ടയം മലബാർ ഓലായിക്കര ബദരിയ മൻസി ലിൽ മുഹമ്മദ് അമീറിനെയാണ് മുംബൈ വിമാനത്താവള ത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി: പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജനുവരി നാലിനാ യിരുന്നു കേസിനാസ്‌പദമായ സംഭവം. മടിക്കേരി സ്വദേശിനിയായ ബുഷറയുടെ മകൻ മുഹമ്മദ് മുബാറക്കിനെ തട്ടിക്കൊണ്ടു പോയാണ് സ്വർണം കവർന്നത്. ഗൾഫിൽ നിന്ന് സ്വർണവുമായി മുബാറക്ക് വരുന്ന വിവരം സ്വർണം തട്ടിയെടുക്കുന്ന സംഘത്തിന് ലഭിച്ചു.

ഇതേത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ മുഹമ്മദ് അമീറിന്റെ നേതൃത്വത്തിലെത്തിയ സംഘം മുബാറക്കിനെ ഫോണിൽ ബന്ധപ്പെട്ടു. ഇയാളെ കൂട്ടിക്കൊണ്ടുപോകാൻ വന്നവരാണ് തങ്ങളെന്ന് വിശ്വസിപ്പിച്ച് കാറിൽ കയറ്റി കൂത്തുപറമ്പിലെത്തിച്ചു. കൂത്തുപറമ്പ് സിത്താര ഹോട്ടലിൽ ബന്ദി യാക്കി മുബാറക്കിൽ നിന്ന് സ്വർണം തട്ടിയെടുത്ത ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു.

പിറ്റേദിവസം മുബാറക്ക് കൂത്തുപറമ്പ് പോലീസിൽ പരാതി നൽകി. അതിനിടയിൽ മുഹമ്മദ് അമീർ ഗൾഫിലേക്ക് കടന്നു. കൂത്തുപറമ്പ് എ.സി.പി: കെ.വി വേണുഗോപാലിന്റെ നേതൃത്വ ത്തിൽ സി.ഐ: ടി.എസ് ശ്രീജിത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

തുടർന്നാണ് പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയത്. ക്രൈംബ്രാഞ്ചിന്റെ സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ അമീർ ഗൾഫിൽ നിന്ന് മടങ്ങിയെത്തുന്നതായി വിവരം ലഭിച്ചു.

ഇതേത്തുടർന്ന് ക്രൈം ബ്രാഞ്ച് മുംബൈ വിമാനത്താവളത്തിലെത്തി രാത്രിയോടെ മുഹമ്മദ് അമീറിനെ പിടികൂടുകയായിരുന്നു. നാലംഗസംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നത്. കേസിൽ മൂന്നുപേരെ ഇനി പിടികിട്ടാനുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/209671/the-main-suspect-a-native-of-koothparam-was-arrested-in-the-case-of-kidnapping-a-young-man-from-the-gulf-and-stealing-goldreturned-from-gulf-after-5-months-of-arrest)