---
title: "പാനൂരിൽ ആർ.എസ്.എസ് പ്രവർത്തകനും, കുടുംബത്തിനും മർദ്ദനമേറ്റ സംഭവം ; 2 സി പി എം പ്രവർത്തകർ അറസ്റ്റിൽ"
english_title: "An incident in which an RSS worker and his family were beaten up in Panur;2 CPM workers arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/209625/an-incident-in-which-an-rss-worker-and-his-family-were-beaten-up-in-panur2-cpm-workers-arrested"
published_at: "2024-06-03T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665dc61a3aa01_Untitled-3_copy.jpg"
keywords: []
---

# പാനൂരിൽ ആർ.എസ്.എസ് പ്രവർത്തകനും, കുടുംബത്തിനും മർദ്ദനമേറ്റ സംഭവം ; 2 സി പി എം പ്രവർത്തകർ അറസ്റ്റിൽ

> **Lead Summary:** **പാനൂർ ; **പാനൂരിൽ ആർഎസ് എസ് പ്രവർത്തകന്റെ വീട്ടിൽ കയറി അക്രമം നടത്തിയ കേസിൽ 2 സി പി എം പ്രവർത്തകർ അറസ്റ്റിൽ. പാനൂർ സി.ഐ പ്രദീപ് കുമാറാണ് സി പി എം പ്രവർത്തകരായ തെക്കേ പാനൂർ പുത്തൻപീടികയിൽ ആദർശ്, കീഴ്മാടത്തെ കൂലോത്ത് താഴെക്കുനിയിൽ റനീഷ് എന്നിവരെ അറസ്റ്റു ചെയ്തത്.

## Article Content

**പാനൂർ ; **പാനൂരിൽ ആർഎസ് എസ് പ്രവർത്തകന്റെ വീട്ടിൽ കയറി അക്രമം നടത്തിയ കേസിൽ 2 സി പി എം പ്രവർത്തകർ അറസ്റ്റിൽ. പാനൂർ സി.ഐ പ്രദീപ് കുമാറാണ് സി പി എം പ്രവർത്തകരായ തെക്കേ പാനൂർ പുത്തൻപീടികയിൽ ആദർശ്, കീഴ്മാടത്തെ കൂലോത്ത് താഴെക്കുനിയിൽ റനീഷ് എന്നിവരെ അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസമാണ് തെക്കേ പാനൂർ വയൽ ഭാഗത്തെ കുനിയിൽ പൊയിൽ രജീഷിൻ്റെ വീട്ടിൽ കയറി ഒരു സംഘം സി പി എം പ്രവർത്തകർ അക്രമം നടത്തിയത്. രജീഷിനും, ഭാര്യ നിത്യ (38)ക്കും മക്കളായ അനാമിക (11), ആൽവിൻ (10) എന്നിവർക്കും മർദനമേറ്റു. രജീഷിന് തലയ്ക്കും കൈക്കും, നിത്യയ്ക്ക് ചെവിക്കും തലക്കുമാണ് പരിക്കേറ്റത്.

വീടിൻ്റെ ജനലുകൾ, വാതിലുകൾ , ഫർണിച്ചറുകൾ എന്നിവ തകർത്തു. സംഭവത്തിൽ അറസ്റ്റിലായ ആദർശ്, റെനീഷ് എന്നിവരെ രണ്ടാഴ്ചത്തേക്ക് റിമാൻറു ചെയ്തു. കേസിൽ കണ്ടാലറിയാവുന്ന നാലോളം പ്രതികളെ ഇനിയും പിടികൂടാനുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/209625/an-incident-in-which-an-rss-worker-and-his-family-were-beaten-up-in-panur2-cpm-workers-arrested)