---
title: "പാനൂർ ബസ്സ്റ്റാൻ്റിൽ വച്ച് വയോധികന് തെരുവ് നായയുടെ കടിയേറ്റു"
english_title: "An elderly man was bitten by a stray dog ​​at the Panur bus stand"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/209159/an-elderly-man-was-bitten-by-a-stray-dog-at-the-panur-bus-stand"
published_at: "2024-06-01T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665b08ad5b61b_Untitled-7_copy.jpg"
keywords: []
---

# പാനൂർ ബസ്സ്റ്റാൻ്റിൽ വച്ച് വയോധികന് തെരുവ് നായയുടെ കടിയേറ്റു

> **Lead Summary:** ***പാനൂർ: *** പാനൂർ ബസ്റ്റാൻഡിൽ വച്ച് അണിയാരം ശിവക്ഷേത്രത്തിന് സമീപം കൃഷ്ണകൃപയിലെ മോഹനന് തെരുവ് നായയുടെ കടിയേറ്റു. ബസ് സ്റ്റാൻഡിലെ തെക്ക് വശത്തെ മിൽമ ബൂത്തിൽ നിന്ന് പലഹാരം വാങ്ങാൻ പോയ മോഹനൻ അവിടെനിന്നും തിരിക്കുന്നതിനിടെയാണ് കടിയേറ്റത്.

## Article Content

***പാനൂർ: *** പാനൂർ ബസ്റ്റാൻഡിൽ വച്ച് അണിയാരം ശിവക്ഷേത്രത്തിന് സമീപം കൃഷ്ണകൃപയിലെ മോഹനന് തെരുവ് നായയുടെ കടിയേറ്റു. ബസ് സ്റ്റാൻഡിലെ തെക്ക് വശത്തെ മിൽമ ബൂത്തിൽ നിന്ന് പലഹാരം വാങ്ങാൻ പോയ മോഹനൻ അവിടെനിന്നും തിരിക്കുന്നതിനിടെയാണ് കടിയേറ്റത്.

മകളോടൊപ്പം പലഹാരം വാങ്ങാൻ എത്തിയതായിരുന്നു മോഹനൻ .മോഹനന്റെ തുടയ്ക്കാണ് കടിയേറ്റത്.നായ തുള്ളി കടിക്കുകയായിരുന്നു.മൂന്നു നായകൾ ഒരുമിച്ചാണ് മോഹനന് നേരെ പാഞ്ഞടുത്തത്. പരിക്കേറ്റ മോഹനനെ പാനൂർ ഗവ: ആശുപത്രിയിലും തുടർന്ന് തലശ്ശേരി ഗവ: ആശുപത്രിയിലും പ്രവേശിപ്പിച്ചു.തുടയിൽ ആഴത്തിൽ മുറിവേറ്റിരുന്നു.മോഹനൻ നഗരസഭയിൽ പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/209159/an-elderly-man-was-bitten-by-a-stray-dog-at-the-panur-bus-stand)