---
title: "ഈസ്റ്റ് പള്ളൂർ ബൈപാസിൽ വീണ്ടും വാഹനാപകടം ; ഓട്ടോ ഡ്രൈവർ മരിച്ചു"
english_title: "Another car accident on East Pallur bypass;Auto driver died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/209053/another-car-accident-on-east-pallur-bypassauto-driver-died"
published_at: "2024-06-01T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665a9b553a168_Untitled-2_copy.jpg"
keywords: []
---

# ഈസ്റ്റ് പള്ളൂർ ബൈപാസിൽ വീണ്ടും വാഹനാപകടം ; ഓട്ടോ ഡ്രൈവർ മരിച്ചു

> **Lead Summary:** പള്ളൂർ: ഈസ്റ്റ് പള്ളൂർ ബൈപ്പാസ് ജംഗ്ഷനിൽ രാവിലെ 6.15 ഓടെയായിരുന്നു അപകടം. KL 58 W 5392 നമ്പർ ഓട്ടോയും, KL 58 Q 9000 പജേറോ കാറുമാണ് അപകടത്തിൽ പെട്ടത്.

## Article Content

പള്ളൂർ: ഈസ്റ്റ് പള്ളൂർ ബൈപ്പാസ് ജംഗ്ഷനിൽ രാവിലെ 6.15 ഓടെയായിരുന്നു അപകടം. KL 58 W 5392 നമ്പർ ഓട്ടോയും, KL 58 Q 9000 പജേറോ കാറുമാണ് അപകടത്തിൽ പെട്ടത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പള്ളൂരിലെ ഓട്ടോ ഡ്രൈവർ മുത്തുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് ആലപ്പുഴ സ്വദേശി മരിച്ചിരുന്നു. ഈ നടുക്കം മാറുമുമ്പാണ് അടുത്ത അപകടം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/209053/another-car-accident-on-east-pallur-bypassauto-driver-died)