---
title: "എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പാനൂരിലെ ഇരട്ട സഹോദരിമാർക്ക് ആദരം"
english_title: "Tribute to Pannur twin sisters who scored top marks in MBBS exam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/208982/tribute-to-pannur-twin-sisters-who-scored-top-marks-in-mbbs-exam"
published_at: "2024-05-31T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6659e395ddaa4_Untitled-8_copy.jpg"
keywords: []
---

# എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പാനൂരിലെ ഇരട്ട സഹോദരിമാർക്ക് ആദരം

> **Lead Summary:** ***പാനൂർ : *** കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ്. പരീക്ഷയിൽ ഉന്നത വിജയം നേടിയ ഇരട്ട സഹോദരിമാരായ പാനൂരിനടുത്ത കൈവേലിക്കലിലെ ബി.സി. അപർണ്ണ, ബി.സി. അൽക്ക എന്നിവരെ ആർ.ജെ.ഡി. കുന്നോത്ത്പറമ്പ് പഞ്ചായത്ത് കമ്മറ്റി ആദരിച്ചു.

## Article Content

***പാനൂർ : *** കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ്. പരീക്ഷയിൽ ഉന്നത വിജയം നേടിയ ഇരട്ട സഹോദരിമാരായ പാനൂരിനടുത്ത കൈവേലിക്കലിലെ ബി.സി. അപർണ്ണ, ബി.സി. അൽക്ക എന്നിവരെ ആർ.ജെ.ഡി. കുന്നോത്ത്പറമ്പ് പഞ്ചായത്ത് കമ്മറ്റി ആദരിച്ചു.

കെ.പി.മോഹനൻ എം.എൽ.എ. ഇരുവരെയും ഉപഹാരം നൽകി ആദരിച്ചു. കൊളവല്ലൂർ പി. ആർ. മെമ്മോറിയൽ ഹയർ സെക്കൻ്ററിസ്കൂൾ അധ്യാപകരായ വി.കെ. ചന്ദ്രൻ (റിട്ട) ബേബി ദമ്പതികളുടെ മക്കളാണ്. റിനിൽ . കെ.പി. സ്വാഗതം പറഞ്ഞു. കെ പി.പ്രഭാകരൻ അദ്ധ്യക്ഷനായിരുന്നു. കെ. ഭാസ്ക്കരൻ, കരുവാങ്കണ്ടി ബാലൻ, കെ.എം. അബു, കെ. അനന്തൻ, കെ.മനോജ്കുമാർ, കെ. ചന്ദൻ, പി.കെ. അശോകൻ,വി.കെ. ലീല എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/208982/tribute-to-pannur-twin-sisters-who-scored-top-marks-in-mbbs-exam)