---
title: "ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ; പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ  ആഹ്ലാദ പ്രകടനങ്ങൾക്ക്  കർശന നിയന്ത്രണങ്ങൾ"
english_title: "Lok Sabha election result announcement;Strict restrictions on joyous demonstrations in Panur police station limits"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/208978/lok-sabha-election-result-announcementstrict-restrictions-on-joyous-demonstrations-in-panur-police-station-limits"
published_at: "2024-05-31T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6659dda238355_Untitled-7_copy.jpg"
keywords: []
---

# ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ; പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ  ആഹ്ലാദ പ്രകടനങ്ങൾക്ക്  കർശന നിയന്ത്രണങ്ങൾ

> **Lead Summary:** **പാനൂർ: ** കൂത്ത്പറമ്പ് എ.സി.പി കെ.വി വേണുഗോപാൽ പാനൂർ സ്റ്റേഷനിൽ വിളിച്ചു ചേർത്ത വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. കേരളത്തിലെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുള്ള പ്രകടനങ്ങൾ 4ന് വൈകീട്ട് 7 മണിക്കകം അവസാനിപ്പിക്കണം.

## Article Content

**പാനൂർ: ** കൂത്ത്പറമ്പ് എ.സി.പി കെ.വി വേണുഗോപാൽ പാനൂർ സ്റ്റേഷനിൽ വിളിച്ചു ചേർത്ത വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. കേരളത്തിലെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുള്ള പ്രകടനങ്ങൾ 4ന് വൈകീട്ട് 7 മണിക്കകം അവസാനിപ്പിക്കണം.

കേന്ദ്രത്തിൽ വിജയിക്കുന്ന പാർട്ടികളുടെ ആഹ്ലാദ പ്രകടനങ്ങൾ 5 ന് 7 മണിക്ക് അവസാനിപ്പിക്കണം. ആഹ്ലാദ പ്രകടനങ്ങളിൽ പടക്കങ്ങൾ ഉപയോഗിക്കരുത്. ഡി.ജെ പാർട്ടി അനുവദിക്കില്ല. എതിർ പാർട്ടിക്കാരുടെ ഓഫീസുകൾ, ആരാധനാലയങ്ങൾ എന്നിവക്ക് മുന്നിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ,

പ്രസംഗങ്ങൾ എന്നിവ നടത്തരുത്. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ആഹ്ലാദ പ്രകടനങ്ങൾ നടത്തുന്നവർ അതത് സ്ഥലങ്ങൾ പൊലീസിനെ അറിയിക്കണം. എല്ലാ ആഹ്ലാദ പ്രകടനങ്ങളും അതത് രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കളുടെ നിയന്ത്രണത്തിലായിരിക്കണമെന്നുമാണ് യോഗത്തിൽ എടുത്ത തീരുമാനങ്ങളെന്നും എ.സി പി പറഞ്ഞു. യോഗത്തിൽ പാനൂർ ഐ.പി പ്രദീപ് കുമാർ, എസ്.ഐ രാജീവൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/208978/lok-sabha-election-result-announcementstrict-restrictions-on-joyous-demonstrations-in-panur-police-station-limits)