---
title: "ശാസ്ത്ര സാഹിത്യ പരിഷത്തും, കണ്ണൂർ മെഡിക്കൽ കോളേജും സംയുക്തമായി പ്രഥമ ശുശ്രൂഷ പരിശീലനം നൽകി."
english_title: "First aid training was jointly provided by Shastra Sahitya Parishad and Kannur Medical College."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/208898/first-aid-training-was-jointly-provided-by-shastra-sahitya-parishad-and-kannur-medical-college"
published_at: "2024-05-31T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665993b21afb5_Untitled-3_copy.jpg"
keywords: []
---

# ശാസ്ത്ര സാഹിത്യ പരിഷത്തും, കണ്ണൂർ മെഡിക്കൽ കോളേജും സംയുക്തമായി പ്രഥമ ശുശ്രൂഷ പരിശീലനം നൽകി.

> **Lead Summary:** **കണ്ണൂർ: **കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടി കമ്മ്യൂണിറ്റി മെഡിസിൻ എന്നിവയുടെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ കണ്ണൂർ ജില്ലാതല പരിശീലനം കണ്ണൂർ മെഡിക്കൽ കോളേജിൽ വെച്ച് നടന്നു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ പിയൂഷ് എം നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ: **കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടി കമ്മ്യൂണിറ്റി മെഡിസിൻ എന്നിവയുടെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ കണ്ണൂർ ജില്ലാതല പരിശീലനം കണ്ണൂർ മെഡിക്കൽ കോളേജിൽ വെച്ച് നടന്നു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ പിയൂഷ് എം നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.

എൻ ആർ എച്ച് എം ജില്ല പ്രോഗ്രാം മാനേജർ ഡോക്ടർ അനിൽകുമാർ മുഖ്യാതിഥിയായി. ആരോഗ്യ വിഷയ സമിതി ചെയർമാനും പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസറുമായി സരിൻ എസ് എം അദ്ധ്യക്ഷത വഹിച്ചു.അസോസിയേറ്റ് പ്രഫസർ ഡോക്ടർ ജിതിൻ മുഖ്യ പരിശീലനം നൽകി.

കെ എൻ രവീന്ദ്രനാഥ്, ഡോ. ബിജോയ്, ഡോ. സാജിദ് ഒമർ(General Manager), ഡോ. ബിഥുൻ ബാലൻ, (Administration) നജീബ്(Administration), ഡോ വിനീത കെ വി (Operations ),പി പി ബാബു, പി കെ സുധാകരൻ, നഴ്സിംങ് സൂപ്രണ്ട് ലെഫ്റ്റനൻ്റ് കേണൽ ലീലാമ്മ കെ ജെ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/208898/first-aid-training-was-jointly-provided-by-shastra-sahitya-parishad-and-kannur-medical-college)