---
title: "കണ്ണൂരിൽ മൂല്യനിർണയം നടത്തിയ അധ്യാപകന്‍റെ കണക്ക് തെറ്റി,  പത്താംക്ലാസുകാരന് എ പ്ലസ് നഷ്ടം; സംഭവിച്ചത് ഗുരുതര പിഴവ്"
english_title: "In Kannur, the teacher who conducted the assessment made a mistake, the 10th class student lost A plus;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/208859/in-kannur-the-teacher-who-conducted-the-assessment-made-a-mistake-the-10th-class-student-lost-a-plus"
published_at: "2024-05-31T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66597549954b3_6659725086e56_result.jpg"
keywords: []
---

# കണ്ണൂരിൽ മൂല്യനിർണയം നടത്തിയ അധ്യാപകന്‍റെ കണക്ക് തെറ്റി,  പത്താംക്ലാസുകാരന് എ പ്ലസ് നഷ്ടം; സംഭവിച്ചത് ഗുരുതര പിഴവ്

> **Lead Summary:** **(www.panoornews.in**) കണ്ണൂരിൽ മൂല്യനിർണയം നടത്തിയ അധ്യാപകന്‍റെ കണക്ക് തെറ്റിയതോടെ പത്താംക്ലാസ് വിദ്യാർത്ഥിക്ക് എ പ്ലസ് നഷ്ടമായി. ബയോളജി വിഷയത്തിലെ മൂല്യനിര്‍ണയത്തിലാണ് പിഴവ് സംഭവിച്ചത്. ഇതോടെ ഒരു വിഷയത്തില്‍ എ പ്ലസ് നഷ്ടമായതോടെ മുഴുവൻ വിഷയങ്ങളിലും ഫുള്‍ എ പ്ലസ് എന്ന നേട്ടവും പരീക്ഷ ഫലം വന്ന സമയത്ത് വിദ്യാര്‍ത്ഥിക്ക് നഷ്ടമായി.

## Article Content

**(www.panoornews.in**) കണ്ണൂരിൽ മൂല്യനിർണയം നടത്തിയ അധ്യാപകന്‍റെ കണക്ക് തെറ്റിയതോടെ പത്താംക്ലാസ് വിദ്യാർത്ഥിക്ക് എ പ്ലസ് നഷ്ടമായി. ബയോളജി വിഷയത്തിലെ മൂല്യനിര്‍ണയത്തിലാണ് പിഴവ് സംഭവിച്ചത്. ഇതോടെ ഒരു വിഷയത്തില്‍ എ പ്ലസ് നഷ്ടമായതോടെ മുഴുവൻ വിഷയങ്ങളിലും ഫുള്‍ എ പ്ലസ് എന്ന നേട്ടവും പരീക്ഷ ഫലം വന്ന സമയത്ത് വിദ്യാര്‍ത്ഥിക്ക് നഷ്ടമായി.

കടന്നപ്പളളിയിലെ ധ്യാൻ കൃഷ്ണയുടെ ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് പിഴവ് വ്യക്തമായത്. സ്കോർ ഷീറ്റിൽ 23ഉം പതിനേഴും കൂട്ടി 30 എന്നാണ് അധ്യാപകൻ രേഖപ്പെടുത്തിയത്. നാൽപ്പതിൽ നാൽപ്പതും കിട്ടിയ ധ്യാനിന് ഇതോടെ എ ഗ്രേഡായി. ബാക്കി 9 വിഷയങ്ങളിലും എ പ്ലസ് നേടിയ ധ്യാൻ ബയോളജി ഉത്തരക്കടലാസ് അപേക്ഷ നൽകി വാങ്ങുകയായിരുന്നു.

ഇതോടെയാണ് മൂല്യനിര്‍ണയത്തില്‍ പിഴവ് സംഭവിച്ചതായി വ്യക്തമായതെന്ന് വിദ്യാര്‍ത്ഥിയുടെ അമ്മ പ്രിയ പറഞ്ഞു. എളുപ്പമായിരുന്ന വിഷയത്തില്‍ എ പ്ലസ് കിട്ടുമെന്ന വിദ്യാര്‍ത്ഥിക്ക് ഉറപ്പുണ്ടായിരുന്നു.

ഉത്തരക്കടലാസ് അപേക്ഷ നല്‍കി വാങ്ങിയതിന് പുറമെ പുനര്‍ മൂല്യ നിര്‍ണയത്തിനും അപേക്ഷിച്ചിരുന്നു. തുടര്‍ന്ന് പുനര്‍ മൂല്യ നിര്‍ണയത്തില്‍ ബയോളജിക്കും എ പ്ലസ് ആയി മാറി. എന്തായാലും നഷ്ടമായ എ പ്ലസ് തിരിച്ചുകിട്ടിയ ആശ്വാസത്തിലാണിപ്പോള്‍ വിദ്യാര്‍ത്ഥിയും കുടുംബവും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/208859/in-kannur-the-teacher-who-conducted-the-assessment-made-a-mistake-the-10th-class-student-lost-a-plus)