---
title: "നാല് ദിവസം കൊണ്ട് ബീവറേജിൽ നിന്നും  മോഷ്ടിച്ചത് 3000 രൂപ വിലയുള്ള 11 കുപ്പി മദ്യം ;  കോഴിക്കോട്  രണ്ട് യുവാക്കള്‍ പിടിയില്‍"
english_title: "four days;11 bottles of liquor worth Rs 3000 were stolen and finally two youths were arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/208842/four-days11-bottles-of-liquor-worth-rs-3000-were-stolen-and-finally-two-youths-were-arrested"
published_at: "2024-05-31T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665966abf1fbd_665959fe9d00c_kozhikkode.jpg"
keywords: []
---

# നാല് ദിവസം കൊണ്ട് ബീവറേജിൽ നിന്നും  മോഷ്ടിച്ചത് 3000 രൂപ വിലയുള്ള 11 കുപ്പി മദ്യം ;  കോഴിക്കോട്  രണ്ട് യുവാക്കള്‍ പിടിയില്‍

> **Lead Summary:** ****കോഴിക്കോട് കക്കോടി ബിവറേജസ് സെൽഫ് സർവീസ് ഔട്ട്‌ലെറ്റിൽ മോഷണം പതിവാക്കിയ ‘കുപ്പിക്കള്ളന്മാർ’ പിടിയിൽ. നാലുദിവസങ്ങളിലായി 11 കുപ്പി മദ്യം കവർന്ന നാലുപേരിൽ രണ്ടുപേരാണ് പിടിയിലായത്.

## Article Content

****കോഴിക്കോട് കക്കോടി ബിവറേജസ് സെൽഫ് സർവീസ് ഔട്ട്‌ലെറ്റിൽ മോഷണം പതിവാക്കിയ ‘കുപ്പിക്കള്ളന്മാർ’ പിടിയിൽ. നാലുദിവസങ്ങളിലായി 11 കുപ്പി മദ്യം കവർന്ന നാലുപേരിൽ രണ്ടുപേരാണ് പിടിയിലായത്.

അന്നശ്ശേരി പരപ്പാറ എടവനക്കുഴി കോളനിയിലെ മുഹമ്മദ് ആസിഫ് (20), സച്ചിൻ പ്രഭാകരൻ (23) എന്നിവരെയാണ് ചേവായൂർ പോലീസ് അറസ്റ്റുചെയ്തത്.

അവധിയിലായിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് മാനേജർ ജോലിയിൽ തിരികെയെത്തി കണക്കെടുത്തപ്പോഴാണ് കുപ്പികളുടെ കുറവുകണ്ടെത്തിയത്.

തുടർന്ന് ജീവനക്കാരുടെ സഹായത്തോടെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്. മേയ് 16, 19, 24, 25 തീയതികളിലാണ് മോഷണം നടന്നത്. തിരക്കുള്ള മൂന്നിനും അഞ്ചിനും ഇടയ്ക്കുള്ള സമയത്തും എട്ടിനും ഒമ്പതിനും ഇടയ്ക്കുള്ള സമയത്തുമായിരുന്നു കുപ്പിമോഷണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/208842/four-days11-bottles-of-liquor-worth-rs-3000-were-stolen-and-finally-two-youths-were-arrested)