---
title: "ക്രെഡിറ്റ് കാർഡിന്റെ പേരിൽ തട്ടിപ്പ് ;  ചൊക്ലി സ്വദേശിനിക്ക് ഒരു ലക്ഷം രൂപ നഷ്ടമായി"
english_title: "Credit card fraud;A native of Chokli lost one lakh rupees"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/208827/credit-card-frauda-native-of-chokli-lost-one-lakh-rupees"
published_at: "2024-05-31T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665958c3080a0_download_(1).jpg"
keywords: []
---

# ക്രെഡിറ്റ് കാർഡിന്റെ പേരിൽ തട്ടിപ്പ് ;  ചൊക്ലി സ്വദേശിനിക്ക് ഒരു ലക്ഷം രൂപ നഷ്ടമായി

> **Lead Summary:** ***ചൊക്ലി: *** ബാങ്ക് അധികൃതരെന്ന വ്യാജേന ഫോണിൽ ബന്ധപ്പെട്ട് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതിൻ്റെ റിവാർഡ് നൽകാമെന്നുപറഞ്ഞ് സൈബർ തട്ടിപ്പുസംഘം യുവതിയുടെ ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്തു.

## Article Content

***ചൊക്ലി: *** ബാങ്ക് അധികൃതരെന്ന വ്യാജേന ഫോണിൽ ബന്ധപ്പെട്ട് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതിൻ്റെ റിവാർഡ് നൽകാമെന്നുപറഞ്ഞ് സൈബർ തട്ടിപ്പുസംഘം യുവതിയുടെ ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്തു.

ചൊക്ലി പുളിയനമ്പ്രത്തെ എം.പി സമീനയുടെ 99, 667 രൂപയാണ് നഷ്ടമായത്. കഴിഞ്ഞ ശനിയാഴ്ച‌ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു തട്ടിപ്പ്. ബാങ്കിൽ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞാണത്രെ സംസാരിച്ചുതുട ങ്ങിയത്.

ക്രെഡിറ്റ് കാർഡുള്ള സമീന ഇതുവരെ നടത്തിയ ഇടപാടുകൾ മാനിച്ച് അതിന്റെ റിവാർഡ് അക്കൗണ്ടിലേക്കിടുന്നുവെന്നാണത്രെ അറി യിച്ചത്. അതേ ക്രെഡിറ്റ്കാർഡിലെ പണമാണ് യുവതിക്ക് നഷ്ടമായത്. ഒ.ടി.പി നമ്പർ നൽകിയതോടെയാണ് യുവതി തട്ടിപ്പിനിരയായത്.

അക്കൗണ്ടിൽ നിന്ന് പണം പോയതറിഞ്ഞ് യുവതി പോലീസിൽ പരാതി നൽകിയതോടെ ചൊക്ലി പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/208827/credit-card-frauda-native-of-chokli-lost-one-lakh-rupees)