---
title: "ബൈപ്പാസിൽ പള്ളൂരിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ആലപ്പുഴ സ്വദേശി മരിച്ച സംഭവത്തിൽ ലോറി കസ്റ്റഡിയിൽ ; ഡ്രൈവർക്കെതിരെ കേസ്"
english_title: "Alappuzha native dies after being hit by a lorry stopped at Pallur on the bypass, lorry in custody;Case against the driver"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/208667/alappuzha-native-dies-after-being-hit-by-a-lorry-stopped-at-pallur-on-the-bypass-lorry-in-custodycase-against-the-driver"
published_at: "2024-05-30T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665842fee4e16_tffffffffffffff.jpg"
keywords: []
---

# ബൈപ്പാസിൽ പള്ളൂരിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ആലപ്പുഴ സ്വദേശി മരിച്ച സംഭവത്തിൽ ലോറി കസ്റ്റഡിയിൽ ; ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** ***പള്ളൂർ:*** തലശ്ശേരി - മാഹി ബൈപാസ് റോഡിലെ ഈസ്റ്റ് പള്ളൂർ സിഗ്നലിൽ നിർത്തിയ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് കാർ ഡ്രൈവ് ചെയ്ത യുവാവ് മരണപ്പെടുകയും ഒന്നിച്ചുണ്ടായ യുവതിക്കും മക്കൾക്കും പരിക്കേൽക്കുക യും ചെയ്ത സംഭവത്തിൽ ലോറി പള്ളൂർ പോലിസ് കസ്റ്റഡിയിലെടുത്തു.

## Article Content

***പള്ളൂർ:*** തലശ്ശേരി - മാഹി ബൈപാസ് റോഡിലെ ഈസ്റ്റ് പള്ളൂർ സിഗ്നലിൽ നിർത്തിയ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് കാർ ഡ്രൈവ് ചെയ്ത യുവാവ് മരണപ്പെടുകയും ഒന്നിച്ചുണ്ടായ യുവതിക്കും മക്കൾക്കും പരിക്കേൽക്കുക യും ചെയ്ത സംഭവത്തിൽ ലോറി പള്ളൂർ പോലിസ് കസ്റ്റഡിയിലെടുത്തു.

അപകടത്തിൽ ആലപ്പുഴയിലെ കോമളപുരത്ത് വട്ടക്കേരി വീട്ടിലെ ശിവപ്രസാദാണ് (39) മരിച്ചത്. ശിവ പ്രസാദിന്റെ ബിസിനസ് പങ്കാളിയുടെ ഭാര്യ മുംബൈ സ്വദേശിനി ദേവശ്രീക്ക് (40) കാലിന് പരിക്കേറ്റു. ദേവശ്രീയുടെ പെൺമക്കളായ രാജാൽ (15), ധ്രുവി (12) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.

ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല. ഇവർ തലശേരി സഹകരണ ആശുപത്രിയിൽ ചികിൽസയി ലാണ്. മുംബൈയിൽ താമസക്കാരായ ഇവർ ശിവപ്രസാദിനൊപ്പം കർണ്ണാടകയിലെ വിവിധ ക്ഷേത്ര ങ്ങളിൽ ദർശനം നടത്തിയ ശേഷം ശിവ പ്രസാദിന്റെ ആലപ്പുഴയിലെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായ ത്.

ലോറി ഡ്രൈവർ ദക്ഷിണ കർണ്ണാടക സ്വദേശി അബ്ദുൾ റഊഫ് (23) പോലീസ് കസ്റ്റഡിയിലാണുള്ളത്. നിറയെ തടി മരം കയറ്റിയ ലോറിയിൽ നിന്ന് മരത്തടികൾ പുറത്തേക്ക് തള്ളിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് മനസിലാകുവാൻ മരത്തടിയുടെ അറ്റത്ത് ചുവന്ന റിഫ്ളകടർ ലൈറ്റോ, ടെയിൽ ലാംബോ ഘടിപ്പിച്ചിരുന്നില്ല.

ബൈപ്പാസിൽ കനത്ത ഇരുട്ടാ യിരുന്നു. ബൈപ്പാസിൽ ഇതേ വരെ തെരുവ് വിളക്കുകൾ പൂർണ്ണമായി സ്ഥാപിച്ചിട്ടില്ല. കാസർഗോഡ് സുള്ള്യക്കടുത്ത് പുത്തൂരിൽ നിന്ന് മരം കയറ്റിയ ലോറി മലപ്പുറത്തേക്ക് പോകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/208667/alappuzha-native-dies-after-being-hit-by-a-lorry-stopped-at-pallur-on-the-bypass-lorry-in-custodycase-against-the-driver)