---
title: "കാലവര്‍ഷമെത്തി ; കേരളത്തിലെത്തിൽ 14 ജില്ലകളിലും യെല്ലോ അലർട്ട് "
english_title: "The season has come;Yellow alert in all 14 districts of Kerala"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/208612/the-season-has-comeyellow-alert-in-all-14-districts-of-kerala"
published_at: "2024-05-30T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665818f8442d0_download_(4).jpg"
keywords: []
---

# കാലവര്‍ഷമെത്തി ; കേരളത്തിലെത്തിൽ 14 ജില്ലകളിലും യെല്ലോ അലർട്ട് 

> **Lead Summary:** ** **സംസ്ഥാനത്ത് കാലാവർഷമെത്തി. ജൂൺ മൂന്ന് വരെ വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.

## Article Content

** **സംസ്ഥാനത്ത് കാലാവർഷമെത്തി. ജൂൺ മൂന്ന് വരെ വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.

14 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. അടുത്ത ഒരാഴ്ച ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പിന്‍റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നി‍ർദേശം നൽകിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/208612/the-season-has-comeyellow-alert-in-all-14-districts-of-kerala)