---
title: "എസ് എൻ ഡി പി യോഗം ഏകദിന പഠനക്യാമ്പ് ജൂൺ 2ന് പാനൂർ ഗുരുസന്നിധിയിൽ"
english_title: "SNDP meeting One Day Study Camp on 2nd June in Panur Gurusanidhi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/208415/sndp-meeting-one-day-study-camp-on-2nd-june-in-panur-gurusanidhi"
published_at: "2024-05-29T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656ec7773883_Untitled-14_copy.jpg"
keywords: []
---

# എസ് എൻ ഡി പി യോഗം ഏകദിന പഠനക്യാമ്പ് ജൂൺ 2ന് പാനൂർ ഗുരുസന്നിധിയിൽ

> **Lead Summary:** > പാനൂർ : (എസ് എൻ ഡി പി യോഗം പാനൂർ യൂണിയന്റെ നേതൃത്വത്തിൽ ജൂൺ 2 ന് ഏകദിന പഠന ക്യാമ്പ് നടത്തുന്നു. പാനൂർ ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ "സി എം രാജൻ മാസ്റ്റർ നഗറിൽ " രാവിലെ 9.30 ന് നടക്കുന്ന പഠന ക്യാമ്പിന്റെ ഉദ്ഘാടനം എസ് എൻ ഡി പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് നിർവഹിക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ: രാജൻ മഞ്ചേരി പഠന ക്ലാസ്സ് നടത്തും.

## Article Content

> പാനൂർ : (എസ് എൻ ഡി പി യോഗം പാനൂർ യൂണിയന്റെ നേതൃത്വത്തിൽ ജൂൺ 2 ന് ഏകദിന പഠന ക്യാമ്പ് നടത്തുന്നു. പാനൂർ ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ "സി എം രാജൻ മാസ്റ്റർ നഗറിൽ " രാവിലെ 9.30 ന് നടക്കുന്ന പഠന ക്യാമ്പിന്റെ ഉദ്ഘാടനം എസ് എൻ ഡി പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് നിർവഹിക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ: രാജൻ മഞ്ചേരി പഠന ക്ലാസ്സ് നടത്തും.

ചടങ്ങിൽ എസ് എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുത്ത അരയാക്കണ്ടി സന്തോഷിനെയും , പ്രവാസി വ്യവസായി അത്തോളിൽ വാസുവിനെയും ആദരിക്കും പഠന ക്യാമ്പിൽഎസ് എൻ ഡി പി യോഗം ശാഖകൾ, വനിത സംഘങ്ങൾ , ബാലവേദി യൂണിറ്റുകളിൽ നിന്നും 300 പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/208415/sndp-meeting-one-day-study-camp-on-2nd-june-in-panur-gurusanidhi)