---
title: ""തിരികെ  അരികിൽ"  - പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾക്ക് മാതൃകയാണെന്ന്  മന്ത്രി കടന്നപ്പള്ളി  രാമചന്ദ്രൻ"
english_title: " Minister Kadnapally Ramachandran is a model for alumni associations"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/208389/minister-kadnapally-ramachandran-is-a-model-for-alumni-associations"
published_at: "2024-05-29T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656d9a303c1d_Untitled-11_copy.jpg"
keywords: []
---

# "തിരികെ  അരികിൽ"  - പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾക്ക് മാതൃകയാണെന്ന്  മന്ത്രി കടന്നപ്പള്ളി  രാമചന്ദ്രൻ

> **Lead Summary:** > **പാനൂർ :: **പാനൂർ ഹൈസ്കൂൾ 1984 വർഷ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ "തിരികെ അരികിൽ" പത്തിലെ ചങ്ങാത്തം നാല്പതാം വാർഷികാഘോഷം ഉൽഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. നാല്പതാം വാർഷികത്തിന് മുന്നോടിയായി അർഹതപ്പെട്ട 40 കുട്ടികൾക്കുള്ള സ്കൂൾ ബാഗിന്റെയും കുടയുടെയും വിതരോനോത്ഘാടനം സ്കൂൾ മാനേജർ ഇൻചാർജ് ശ്രീ പി കെ പ്രവീണിന് നൽകി കൊണ്ട് കടന്നപ്പള്ളി നിർവഹിച്ചു.

## Article Content

> **പാനൂർ :: **പാനൂർ ഹൈസ്കൂൾ 1984 വർഷ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ "തിരികെ അരികിൽ" പത്തിലെ ചങ്ങാത്തം നാല്പതാം വാർഷികാഘോഷം ഉൽഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. നാല്പതാം വാർഷികത്തിന് മുന്നോടിയായി അർഹതപ്പെട്ട 40 കുട്ടികൾക്കുള്ള സ്കൂൾ ബാഗിന്റെയും കുടയുടെയും വിതരോനോത്ഘാടനം സ്കൂൾ മാനേജർ ഇൻചാർജ് ശ്രീ പി കെ പ്രവീണിന് നൽകി കൊണ്ട് കടന്നപ്പള്ളി നിർവഹിച്ചു.

കൂട്ടായ്മ മുൻപ് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് മന്ത്രി സമ്മാന വിതരണം നിർവഹിച്ചു. സിനിമ നടൻ ഉണ്ണി രാജ് ചെറുവത്തൂർ മുഖ്യഥിതി ആയിരുന്നു. കെ പി മോഹനൻ എം എൽ എ, രാജേന്ദ്രൻ തായാട്ട് , പ്രീത അശോക്, താഹിറ സലീം, ഷീന കുമാരി, സഹദേവൻ, വത്സജ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

തിരികെ അരികിൽ ജനറൽ കൺവീനർ അൻവർ മുത്തില്ലത്ത് അധ്യക്ഷത വഹിച്ചു. തുടർന്ന്, 1984 ബാച്ചിന്റെ വിവിധ കലാപരിപാടികൾ, ഘോഷയാത്ര, ശിങ്കാരി മേളം , കളിക്കറ്റ് മില്ലെനിയെഴ്സിന്റെ ഗാനമേളയും കോമഡി ഷോയും ഉണ്ടായിരുന്നു. ചെയർമാൻ കെ.കെ സുധീർ കുമാർ സ്വാഗതവും ദീപിക റാണി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/208389/minister-kadnapally-ramachandran-is-a-model-for-alumni-associations)