---
title: "കെ.എസ്.ടി.എ ഒരുക്കിയ സ്നേഹ  തണലിൽ സന്തോഷും, കുടുംബവും  അന്തിയുറങ്ങും ; കോപ്പാലത്ത് നിർമ്മിച്ച വീടിൻ്റെ താക്കോൽ കെ.കെ ശൈലജ ടീച്ചർ കൈമാറി."
english_title: "In Sneha Thanal prepared by KSTA, Santhosh and his family will finally sleep;KK Shailaja handed over the key to the house constructed at Kopalam."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/208189/in-sneha-thanal-prepared-by-ksta-santhosh-and-his-family-will-finally-sleepkk-shailaja-handed-over-the-key-to-the-house-constructed-at-kopalam"
published_at: "2024-05-28T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655c30ebcc0f_Untitled-4_copy.jpg"
keywords: []
---

# കെ.എസ്.ടി.എ ഒരുക്കിയ സ്നേഹ  തണലിൽ സന്തോഷും, കുടുംബവും  അന്തിയുറങ്ങും ; കോപ്പാലത്ത് നിർമ്മിച്ച വീടിൻ്റെ താക്കോൽ കെ.കെ ശൈലജ ടീച്ചർ കൈമാറി.

> **Lead Summary:** ****കുട്ടിക്കൊരു വീട്‌ പദ്ധതിയിൽ കെഎസ്‌ടിഎ നിർമിച്ച വീടിന്റെ താക്കോൽ കോപ്പാലത്തെ ‘ചന്ദ്രോദയം’ വീട്ടിൽ ചേർന്ന ലളിതമായ ചടങ്ങിൽ കെ കെ ശൈലജ എംഎൽഎ കുടുംബത്തിന്‌ കൈമാറി.

## Article Content

****കുട്ടിക്കൊരു വീട്‌ പദ്ധതിയിൽ കെഎസ്‌ടിഎ നിർമിച്ച വീടിന്റെ താക്കോൽ കോപ്പാലത്തെ ‘ചന്ദ്രോദയം’ വീട്ടിൽ ചേർന്ന ലളിതമായ ചടങ്ങിൽ കെ കെ ശൈലജ എംഎൽഎ കുടുംബത്തിന്‌ കൈമാറി.

സന്തോഷ്‌, ഭാര്യ പ്രിയഎന്നിവർ ചേർന്ന്‌ ഏറ്റുവാങ്ങി. താക്കോൽ സമർപ്പണ ചടങ്ങിൽ കോ–-ഓപ്പറേറ്റീവ്‌ ഹോസ്‌പിറ്റൽ പ്രസിഡന്റ്‌ എം സി പവിത്രൻ അധ്യക്ഷനായി. കുട്ടികൾക്കുള്ള പഠനോപകരണം സിപിഐഎം ഏരിയസെക്രട്ടറി സി കെ രമേശൻ കൈമാറി. കെഎസ്‌ടിഎ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ എ കെ ബീന പദ്ധതിയെക്കുറിച്ച്‌ വിശദീകരിച്ചു

. ജില്ല സെക്രട്ടറി കെ ശശീന്ദ്രൻ, ജില്ല വൈസ്‌പ്രസിഡന്റ്‌ ടി വി സഖീഷ്‌, നഗരസഭ കൗൺസിലർ പി ബിന്ദു , വി പി വിജേഷ്‌, പി പി ഗംഗാധരൻ, വി വി വിനോദ്‌കുമാർ എന്നിവർ സംസാരിച്ചു.

സംഘാടകസമിതി കൺവീനർ സി ജാഫർ സ്വാഗതവും ചെയർമാൻ കെ പി സുധാകരൻ നന്ദിയും പറഞ്ഞു. അധ്യാപകരിൽ നിന്നും പൂർവഅധ്യാപകരിൽ നിന്നും സംഭാവന സ്വീകരിച്ച്‌ കെഎസ്‌ടിഎ തലശേരി സൗത്ത്‌ സബ്‌ജില്ലകമ്മിറ്റിയാണ്‌ വീട്‌ നിർമിച്ചത്‌.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/208189/in-sneha-thanal-prepared-by-ksta-santhosh-and-his-family-will-finally-sleepkk-shailaja-handed-over-the-key-to-the-house-constructed-at-kopalam)