---
title: "12 കോടിയാണ് അമ്പാനെ...! ; വിഷു ബമ്പർ നറുക്കെടുപ്പ് നാളെ"
english_title: "12 Crores, Ampane...!Vishu bumper draw tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/208072/12-crores-ampanevishu-bumper-draw-tomorrow"
published_at: "2024-05-28T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66556c97e5e8c_Untitled-3_copy.jpg"
keywords: []
---

# 12 കോടിയാണ് അമ്പാനെ...! ; വിഷു ബമ്പർ നറുക്കെടുപ്പ് നാളെ

> **Lead Summary:** ******വിഷു ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ്. വിപണിയിലിറക്കിയ 42 ലക്ഷം ടിക്കറ്റുകളിൽ കുറച്ച് ടിക്കറ്റുകൾ മാത്രമാണ് ഇനി വിൽക്കാനുള്ളത്. ബുധനാഴ്‌ച ഉച്ചയോടെ മുഴുവൻ ടിക്കറുകളും വിറ്റുപോകുമെന്ന് കച്ചവടക്കാർ പറയുന്നു. 300 രൂപയാണ് ടിക്കറ്റ് വില.

## Article Content

******വിഷു ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ്. വിപണിയിലിറക്കിയ 42 ലക്ഷം ടിക്കറ്റുകളിൽ കുറച്ച് ടിക്കറ്റുകൾ മാത്രമാണ് ഇനി വിൽക്കാനുള്ളത്. ബുധനാഴ്‌ച ഉച്ചയോടെ മുഴുവൻ ടിക്കറുകളും വിറ്റുപോകുമെന്ന് കച്ചവടക്കാർ പറയുന്നു. 300 രൂപയാണ് ടിക്കറ്റ് വില.

ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം ആറ് പരമ്പരകളിലായി ഒരു കോടി രൂപ വീതവും, മൂന്നാം സമ്മാനം ആറ് പരമ്പരകളിലായി 10 ലക്ഷം രൂപ വീതവും, നാലാം സമ്മാനം ആറ് പരമ്പരകളിലായി അഞ്ച് ലക്ഷം രൂപ വീതവുമാണ്.

അഞ്ച് മുതൽ ഒമ്പതുവരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നൽകും. നറുക്കെടുപ്പിനൊപ്പം 10 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന മൺസൂൺ ബംപറിന്റെ പ്രകാശനവും നടക്കും. 250 രൂപയാണ് മൺസൂൺ ബമ്പറിൻ്റെ ടിക്കറ്റ് വില.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/208072/12-crores-ampanevishu-bumper-draw-tomorrow)