---
title: "ഇരിട്ടിയിൽ ബാങ്കിനകത്ത് മൂർഖൻ ; ഇടപാടുകൾ തടസ്സപ്പെട്ടു."
english_title: "Cobra inside the bank iritty;Transactions are interrupted."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/208063/cobra-inside-the-bank-irittytransactions-are-interrupted"
published_at: "2024-05-28T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665564f6e3cfa_Untitled-2_copy.jpg"
keywords: []
---

# ഇരിട്ടിയിൽ ബാങ്കിനകത്ത് മൂർഖൻ ; ഇടപാടുകൾ തടസ്സപ്പെട്ടു.

> **Lead Summary:** ഇരിട്ടി: ഇരിട്ടിയിൽ ബാങ്കിനകത്ത് മൂർഖൻ . മൂർഖൻ പാമ്പിനെ ബാങ്കിനകത്ത് കണ്ടത് ജീവനക്കാരെ യും, ഇടപാടുകാരെയും പരിഭ്രാന്തരാക്കി.

## Article Content

ഇരിട്ടി: ഇരിട്ടിയിൽ ബാങ്കിനകത്ത് മൂർഖൻ . മൂർഖൻ പാമ്പിനെ ബാങ്കിനകത്ത് കണ്ടത് ജീവനക്കാരെ യും, ഇടപാടുകാരെയും പരിഭ്രാന്തരാക്കി.

ബാങ്കിടപാടുകൾ ഒരുമണിക്കൂർ തടസ്സപ്പെട്ടു. ഇരിട്ടി പഴയ ബസ് സ്റ്റാൻഡിന്റെ രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ശാഖയിലാണ് പാമ്പിനെ കണ്ടത്. ബാങ്കിലേക്ക് വന്ന ഇടപാടുകാരനാണ് ഇതാദ്യം കണ്ടത്. മുറിയിലെ മൂലയിൽ ചുരുണ്ടുകിടക്കുകയായിരുന്നു. ഇടയ്ക്ക് പത്തി വിടർത്തി.

ഇതോടെ സമീപത്തെ കച്ചവടക്കാരും ചുമട്ടുതൊഴിലാളികളുമുൾപ്പെടെ സ്ഥലത്തെത്തി. മാർക്ക് പ്രവർത്തകൻ ഫൈസൽ വിളക്കോട് സ്ഥലത്തെത്തി പാമ്പിനെ പിടിച്ചു. മഴ പെയ്തതോടെ പൊത്തിനുള്ളിലുള്ള പാമ്പുകൾ ഇറങ്ങുന്ന സമയമാണെന്നും ഒരു മാസത്തിനിടയിൽ വിവിധതരത്തിലു ള്ള നൂറോളം പാമ്പുകളെ പിടിച്ചതായും വനംവകുപ്പിൻ്റെ താത്കാലിക ജീവനക്കാരൻ കൂടിയായ ഫൈസൽ വിളക്കോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/208063/cobra-inside-the-bank-irittytransactions-are-interrupted)