---
title: "ഞങ്ങൾക്ക് ആകെ അവനല്ലേ ഉണ്ടായിരുന്നുള്ളു...കൊല്ലണമായിരുന്നോ...? ; കണ്ണൂരിൽ നെഞ്ചു പൊട്ടിക്കരഞ്ഞ് അജയകുമാറിൻ്റെ നാല്  സഹോദരിമാർ"
english_title: "ajayakumar murder  Ajayakumar's four sisters burst into tears"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/207969/ajayakumar-murder-ajayakumars-four-sisters-burst-into-tears"
published_at: "2024-05-27T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665492b0a4c23_Untitled-7_copy.jpg"
keywords: []
---

# ഞങ്ങൾക്ക് ആകെ അവനല്ലേ ഉണ്ടായിരുന്നുള്ളു...കൊല്ലണമായിരുന്നോ...? ; കണ്ണൂരിൽ നെഞ്ചു പൊട്ടിക്കരഞ്ഞ് അജയകുമാറിൻ്റെ നാല്  സഹോദരിമാർ

> **Lead Summary:** **കണ്ണൂർ : ** എന്ത് പ്രശ്നം ഉണ്ടെങ്കിലും പറഞ്ഞ് തീർക്കാമായിരുന്നല്ലോ.... ഹൃദയം പൊട്ടിയാണ് നമ്പ്യാർമൊട്ടയിലെ വീട്ടിൽ നിന്നും അജയകുമാറിൻ്റെ ആ നാല് സഹോദരിമാർ കരയുന്നത്.

## Article Content

**കണ്ണൂർ : ** എന്ത് പ്രശ്നം ഉണ്ടെങ്കിലും പറഞ്ഞ് തീർക്കാമായിരുന്നല്ലോ.... ഹൃദയം പൊട്ടിയാണ് നമ്പ്യാർമൊട്ടയിലെ വീട്ടിൽ നിന്നും അജയകുമാറിൻ്റെ ആ നാല് സഹോദരിമാർ കരയുന്നത്.

തങ്ങളുടെ പൊന്നാങ്ങള ഇനി ഇല്ലാ എന്ന സത്യം അവർക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. നാല് സഹോദരിമാരു ടെ ഏക അത്താണിയായിരുന്നു കൊല്ലപ്പെട്ട അജയകുമാർ.അജയകുമാർ ഇലക്ട്രിക്കൽ ജോലി ചെയ്‌താണ് കുടുംബം കഴിഞ്ഞിരുന്നത്. ഒരു സഹോദരിയെ വിവാഹം കഴിച്ച് അയച്ചിരുന്നെങ്കിലും ഭർത്താവ് മരിച്ചതോടെ ഇവരും അജയകുമാറിൻ്റെ ഒപ്പം ആയിരുന്നു താമ സം.

ചെറിയ തയ്യൽ ജോലികൾ സഹോദരിമാർ ചെയ്യുന്നതല്ലാതെ വേറെ വരുമാനം ഒന്നും കുടുംബത്തിനില്ല. തർക്കങ്ങൾ നടക്കുമെങ്കിലും കൊലപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ഈ സഹോദരങ്ങൾ പറയുന്നു.

ആറുവർഷം മുമ്പാണ് അജയകുമാർ വിറ്റ സ്ഥലത്തേക്ക് ദേവദാസും കുടുംബവും താമസിക്കാനെത്തിയത്. ഒരു മതിൽ വ്യത്യാസം മാത്രമേ ഇരുവീടുകളും തമ്മിൽ ഉള്ളു. ആദ്യം നല്ല സൗഹൃദത്തിൽ കഴിഞ്ഞ കുടുംബങ്ങളിൽ പിന്നീട് വിള്ളലുകൾ ഉ ണ്ടായി. അതിന് പ്രധാനകാരണം ഈ മലിനജലം ഒഴുക്കുന്നതായിരുന്നു. ഓട്ടോ ഡ്രൈവറായ ദേവദാസൻ തൻ്റെ വാഹന ങ്ങൾ കഴുകുമ്പോഴുള്ള മലിനജലം അജയകുമാറിന്റെ വീട്ടിലേക്കുള്ള വഴിയിൽ വീഴുമായിരുന്നു.

തുടക്കത്തിൽ ഇത് കാര്യമാക്കിയില്ലെങ്കിലും പിന്നീട് തർക്കത്തിനിടയാകുകയായിരുന്നു. തർക്കങ്ങൾ നടക്കുന്നുണ്ടെങ്കി ദിവസവും ഇത് സംബന്ധിച്ച് തർക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും കൊലപ്പെടുത്താനുള്ള പക ദേവദാസിൻ്റെ മനസിൽ ഉണ്ടെന്ന് ആരും കരുതിയില്ല. ഇന്നലെ വൈകുന്നേരവും ഇത് സംബന്ധിച്ച് തർക്കങ്ങൾ നടന്നിരുന്നിരുന്നു.

തർക്കം അവസാനിപ്പിച്ച് തന്റെ സുഹൃത്തുക്കൾക്കൊപ്പം രാത്രി ഒമ്പതോടെ സംസാരിച്ചിരിക്കുമ്പോഴാണ് ദേവദാസും, മക്ക ളും എത്തി അജയകുമാറിനെ അടിച്ച് കൊലപ്പെടുത്തിയത്. സമയം കഴിഞ്ഞിട്ടും സഹോദരൻ എത്താത്തതിനെ തുടർന്ന് ഈ നാലുപേരും മാറി മാറി അജയകുമാറിൻ്റെ ഫോണിലേക്ക് വിളിച്ചെങ്കിലും എടുത്തില്ല.

അപ്പോഴും അവർ വിചാരിച്ചില്ല ഒരിക്കലും വിളികേൾക്കാൻ പറ്റാത്ത ദൂരത്തിലേക്ക് തങ്ങളുടെ സഹോദരൻ പോയെന്ന്. കെ സുധാകരൻ എംപി, കെ വി സുമേഷ് എം എൽ എ, എം വി ജയരാജൻ, അഡ്വ. മാർട്ടിൻ ജോർജ്, വി.പി അബ്ദുൾ റഷീദ്, ടി. ജയകൃഷ്ണൻ,ണൻ തുടങ്ങിയവർ വസതി യിലെത്തി അനുശോചനം അറിയിച്ചു. എടക്കാട് സി ഐ ശംഭുനാഥിനാണ് കേസന്വേഷണത്തിന്റെ ചുമതല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/207969/ajayakumar-murder-ajayakumars-four-sisters-burst-into-tears)