---
title: "മുസ്ലിം ലീഗ് മാഹി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവർക്ക് ആദരം സംഘടിപ്പിക്കും."
english_title: "Under the auspices of the Muslim League Mahi District Committee, SSLC and Plus Two examinations will be organized to honor those who secured full A plus."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/207877/under-the-auspices-of-the-muslim-league-mahi-district-committee-sslc-and-plus-two-examinations-will-be-organized-to-honor-those-who-secured-full-a-plus"
published_at: "2024-05-27T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66542f23afd9d_Untitled-4_copy.jpg"
keywords: []
---

# മുസ്ലിം ലീഗ് മാഹി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവർക്ക് ആദരം സംഘടിപ്പിക്കും.

> **Lead Summary:** മാഹി മേഖലയിലെ ഗവൺമെൻ്റ് വിദ്യാലയങ്ങളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും മദ്രസ്സ പൊതു പരീക്ഷയിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, സാമൂഹിക രാഷ്ട്രീയ മേഖലകളിലെ നിസ്വാർത്ഥ സേവകന്മാരെയും , ജീവകാരുണ്യ പ്രസ്ഥാനമായ പള്ളൂർ പന്തക്കൽ ഏരിയ സി എച്ച് സെൻ്റർ പ്രവർത്തകരെയും,

## Article Content

മാഹി മേഖലയിലെ ഗവൺമെൻ്റ് വിദ്യാലയങ്ങളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും മദ്രസ്സ പൊതു പരീക്ഷയിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, സാമൂഹിക രാഷ്ട്രീയ മേഖലകളിലെ നിസ്വാർത്ഥ സേവകന്മാരെയും , ജീവകാരുണ്യ പ്രസ്ഥാനമായ പള്ളൂർ പന്തക്കൽ ഏരിയ സി എച്ച് സെൻ്റർ പ്രവർത്തകരെയും,

വളണ്ടിയർമാരെയും ആദരിക്കുന്നു ബുധാനാഴ്ച രാവിലെ 9:30ന് പള്ളൂർ എ വി എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ആദരവ് ചടങ്ങ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മാഹി എം എൽ എ രമേശ് പറമ്പത്ത്, മുസ്ലിം ലീഗ് സംസ്ഥാന വൈ: പ്രസിഡൻ്റ് പൊട്ടങ്കണ്ടി അബ്ദുള്ള, മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി നജ്മ തബഷീറ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

പി യൂസഫ്,റഷീദ് പന്തക്കൽ, എ വി ഇസ്മയിൽ, അയൂബ് പന്തക്കൽ, ഇസ്മയിൽ ചങ്ങരോത്ത്, വി കെ റഫീഖ്, അൽത്താഫ് പാറാൽ , അൻസീർ പളള്യത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/207877/under-the-auspices-of-the-muslim-league-mahi-district-committee-sslc-and-plus-two-examinations-will-be-organized-to-honor-those-who-secured-full-a-plus)