---
title: "കോഴിക്കോട് കെഎസ്ആര്‍ടിസി ബസിനകത്ത് വച്ച് കയറിപ്പിടിച്ചു; ആളെ പോകാൻ വിടാതെ പൊലീസിനെ വിളിച്ചുവരുത്തി പെൺകുട്ടി"
english_title: "Caught inside a Kozhikode KSRTC bus;The girl did not let the man go and called the police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/207737/caught-inside-a-kozhikode-ksrtc-busthe-girl-did-not-let-the-man-go-and-called-the-police"
published_at: "2024-05-26T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66532effd58c6_download_(1).jpg"
keywords: []
---

# കോഴിക്കോട് കെഎസ്ആര്‍ടിസി ബസിനകത്ത് വച്ച് കയറിപ്പിടിച്ചു; ആളെ പോകാൻ വിടാതെ പൊലീസിനെ വിളിച്ചുവരുത്തി പെൺകുട്ടി

> **Lead Summary:** ****കൊടുവള്ളിയിൽ കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ 46 കാരനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

****കൊടുവള്ളിയിൽ കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ 46 കാരനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

ചാവടിക്കുന്നുമ്മൽ അൻവർ എന്നയാളാണ് പിടിയിലായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുന്ദമംഗലത്ത് നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറിയ 22കാരിയെ ബസിലുണ്ടായിരുന്ന അൻവര്‍ ചാരിനിന്ന് ഉപദ്രവിക്കുകയായിരുന്നു.

ഇതോടെ പെൺകുട്ടി ഇയാളെ തടഞ്ഞുവച്ച് കൊടുവള്ളി പൊലീസിനെ വിവരമറിയിച്ചു. ഇതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. ഇന്ന് താമരശേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/207737/caught-inside-a-kozhikode-ksrtc-busthe-girl-did-not-let-the-man-go-and-called-the-police)