---
title: "താഴെ ചമ്പാട് ആക്രിക്കട പരിസരം ക്ലീൻ."
english_title: "Clean the area of the shop below."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/207347/clean-the-area-of-the-shop-below"
published_at: "2024-05-24T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66509422d8f2b_Untitled-7_copy.jpg"
keywords: []
---

# താഴെ ചമ്പാട് ആക്രിക്കട പരിസരം ക്ലീൻ.

> **Lead Summary:** ***ചമ്പാട്: ***താഴെ ചമ്പാട് സ്ഥിതി ചെയ്യുന്ന ആക്രിക്കടയ്ക്ക് സമീപം കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു. പഴയ ഫ്രിഡ്ജ്, മറ്റ് അവശിഷ്ടങ്ങൾ എന്നിവ റോഡിനരികിൽ കൂട്ടിയിട്ടിരുന്നത് ട്രൂ വിഷൻ രാവിലെ റിപ്പോർട്ടു ചെയ്തിരുന്നു.

## Article Content

***ചമ്പാട്: ***താഴെ ചമ്പാട് സ്ഥിതി ചെയ്യുന്ന ആക്രിക്കടയ്ക്ക് സമീപം കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു. പഴയ ഫ്രിഡ്ജ്, മറ്റ് അവശിഷ്ടങ്ങൾ എന്നിവ റോഡിനരികിൽ കൂട്ടിയിട്ടിരുന്നത് ട്രൂ വിഷൻ രാവിലെ റിപ്പോർട്ടു ചെയ്തിരുന്നു.

ഉച്ചയോടെ കടയുടമ പാണ്ഡ്യനുൾപ്പടെ ചേർന്ന് പരിസരം ശുചിയാക്കുകയായിരുന്നു. ആക്രി പെറുക്കുന്നവർ കടയിൽ ആളില്ലെങ്കിൽ സാധനങ്ങൾ കടയ്ക്ക് സമീപമിട്ട് പോകുന്നതാണ് പ്രശ്നമത്രെ.

കഴിയുന്നതും അന്നന്നു തന്നെ ഇവ നീക്കം ചെയ്യാറുണ്ടെന്നും, പഞ്ചായത്തിൽ നിന്നും അറിയിപ്പൊന്നും ലഭിച്ചില്ലെന്നും പാണ്ഡ്യൻ പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/207347/clean-the-area-of-the-shop-below)