---
title: "കാറ്റിൽ വ്യാപക നാശം; പാനൂരിൻ്റെ കിഴക്കൻ പ്രദേശങ്ങളിൽ  വൈദ്യുതി വിതരണം പൂർണമായും പുനസ്ഥാപിക്കാനായില്ല"
english_title: "Widespread wind damage;Power supply could not be fully restored in eastern areas of Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/207219/widespread-wind-damagepower-supply-could-not-be-fully-restored-in-eastern-areas-of-panur"
published_at: "2024-05-24T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66501cd77ab27_Untitled-1_copy.jpg"
keywords: []
---

# കാറ്റിൽ വ്യാപക നാശം; പാനൂരിൻ്റെ കിഴക്കൻ പ്രദേശങ്ങളിൽ  വൈദ്യുതി വിതരണം പൂർണമായും പുനസ്ഥാപിക്കാനായില്ല

> **Lead Summary:** ***പാറാട്: *** രാത്രി പാറാട് മേഖലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും പുത്തൂർ 33 കെ.വി. സബ് സ്റ്റേഷനിലേക്ക് വൈദ്യുതിയെത്തുന്ന 33 കെ.വി.ലൈനിലെ വൈദ്യുതത്തൂൺ പൊട്ടിയതിനെത്തുടർന്ന് നാല് 11 കെ.വി. ഫീഡറുകൾ പൂർണമായും തകരാറിലായി. ഇതോടെ പാറാട് സെക്‌ഷൻ പരിധിയിൽ പൂർണമായും വൈദ്യുതി നിലച്ചു.

## Article Content

***പാറാട്: *** രാത്രി പാറാട് മേഖലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും പുത്തൂർ 33 കെ.വി. സബ് സ്റ്റേഷനിലേക്ക് വൈദ്യുതിയെത്തുന്ന 33 കെ.വി.ലൈനിലെ വൈദ്യുതത്തൂൺ പൊട്ടിയതിനെത്തുടർന്ന് നാല് 11 കെ.വി. ഫീഡറുകൾ പൂർണമായും തകരാറിലായി. ഇതോടെ പാറാട് സെക്‌ഷൻ പരിധിയിൽ പൂർണമായും വൈദ്യുതി നിലച്ചു.

വ്യാഴാഴ്ച ഉച്ചയോടെ 33 കെ.വി. ലൈനിലെ തകരാർ പരിഹരിച്ചു. എന്നാൽ എൽ.ടി. ലൈനുകൾ പൊട്ടുകയും മരങ്ങൾ വീഴുകയും ചെയ്തതിനാൽ കിഴക്കൻപ്രദേശത്ത് വൈദ്യുതിബന്ധം പൂർണമായും പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല.

11 കെ.വി.ലൈൻ ബാക്ക് ഫീഡിങ്ങിന് സൗകര്യമില്ലാത്തതാണ് പ്രധാന കാരണം. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ വൈകുന്നതിന് ഇടയാക്കുന്നു. ഇന്നുച്ചയോടെ വൈദ്യുതബന്ധം പൂർവ സ്ഥിതിയിലാകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/207219/widespread-wind-damagepower-supply-could-not-be-fully-restored-in-eastern-areas-of-panur)