---
title: "ശക്തമായ ഇടിമിന്നലിലും കാറ്റിലും പന്തക്കലിൽ പെട്രോൾ പമ്പിനും വീടിനും നാശം."
english_title: "Petrol pump and house damaged in Pantakkal due to strong thunder and wind."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/207212/petrol-pump-and-house-damaged-in-pantakkal-due-to-strong-thunder-and-wind"
published_at: "2024-05-24T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66501489b7676_Untitled-1_copy.jpg"
keywords: []
---

# ശക്തമായ ഇടിമിന്നലിലും കാറ്റിലും പന്തക്കലിൽ പെട്രോൾ പമ്പിനും വീടിനും നാശം.

> **Lead Summary:** പന്തക്കൽ****രാത്രി 10-ഓടെയാണ് സംഭവം. പന്തക്കൽ കുന്നുമ്മൽപ്പാലത്തിനടുത്തെ മീത്തലെ പീടിക മുകുന്ദൻ്റെ വീടിനാണ് നാശമുണ്ടായത്. വീടിന്റെ ജനവാതിലുകളുടെ ചില്ല് പൊട്ടിത്തെറിച്ചു. വീടിന്റെ തെക്കുഭാഗത്തെ മൺത്തിട്ട ഇളകി കല്ലും മണ്ണും അകത്തെത്തി. ചുമരുകളിലും വിള്ളലുണ്ടായി. മുറിയിലെ ഇലക്ട്രിക് സ്വിച്ച്ബോർഡുകൾ കത്തിപ്പോയി.

## Article Content

പന്തക്കൽ****രാത്രി 10-ഓടെയാണ് സംഭവം. പന്തക്കൽ കുന്നുമ്മൽപ്പാലത്തിനടുത്തെ മീത്തലെ പീടിക മുകുന്ദൻ്റെ വീടിനാണ് നാശമുണ്ടായത്. വീടിന്റെ ജനവാതിലുകളുടെ ചില്ല് പൊട്ടിത്തെറിച്ചു. വീടിന്റെ തെക്കുഭാഗത്തെ മൺത്തിട്ട ഇളകി കല്ലും മണ്ണും അകത്തെത്തി. ചുമരുകളിലും വിള്ളലുണ്ടായി. മുറിയിലെ ഇലക്ട്രിക് സ്വിച്ച്ബോർഡുകൾ കത്തിപ്പോയി.

സ്റ്റീൽ അലമാര ഒടിഞ്ഞു. വീട്ടിലുണ്ടായിരുന്ന മുകുന്ദനും ഭാര്യയും മിന്നലേൽക്കാതെ രക്ഷപ്പെട്ടു. മാഹി റവന്യൂ അധികൃതരും, പന്തക്കൽ പോലീസും വീട്ടിലെത്തി നാശ നഷ്ടങ്ങൾ കണക്കാക്കി.

പന്തക്കൽ മൂലക്കടവിലെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിൻ്റെ അധീനതയിലുള്ള നോബിൾ പെട്രോൾ പമ്പിലെ മേൽക്കൂരയുടെ ഷീറ്റുകൾ മഴ യോടൊപ്പമുണ്ടായ കാറ്റിൽ പാറിപ്പോയി. ഒരുഭാഗത്തെ ഭാരമുള്ള ഷീറ്റ് അടർന്ന് താഴേക്ക് പതിച്ചു. മഴ കാരണം പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ വാഹനം കുറവായതിനാൽ കൂടുതൽ അപകടങ്ങളുണ്ടായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/207212/petrol-pump-and-house-damaged-in-pantakkal-due-to-strong-thunder-and-wind)