---
title: "പയ്യോളിയിൽ വാഹനാപകടം; ഭർത്താവിനൊപ്പം സ്കൂ‌ട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ലോറിയിടിച്ച് മരിച്ചു"
english_title: " accident in Payoli;A woman who was riding a scooter with her husband was hit by a lorry and died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/206914/accident-in-payolia-woman-who-was-riding-a-scooter-with-her-husband-was-hit-by-a-lorry-and-died"
published_at: "2024-05-22T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664dfa5384c99_download.jpg"
keywords: []
---

# പയ്യോളിയിൽ വാഹനാപകടം; ഭർത്താവിനൊപ്പം സ്കൂ‌ട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ലോറിയിടിച്ച് മരിച്ചു

> **Lead Summary:** പയ്യോളി: ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ലോറി ഇടിച്ച് മരിച്ചു. മണിയൂർ കരുവഞ്ചേരി തോട്ടത്തിൽ സറീനയാണ് മരിച്ചത്.

## Article Content

പയ്യോളി: ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ലോറി ഇടിച്ച് മരിച്ചു. മണിയൂർ കരുവഞ്ചേരി തോട്ടത്തിൽ സറീനയാണ് മരിച്ചത്.

ഇന്ന് വൈകുന്നേരം പയ്യോളി കോടതിക്കു സമീപമാണ് അപകടം. ഭർത്താവ് ബഷീറിനൊപ്പം യാത്ര ചെയ്യവെ സ്കൂട്ടറിനു പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. തെറിച്ചുവീണ യുവതിയുടെ ദേഹത്ത് കൂടെ ലോറി കയറിയിറങ്ങി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/206914/accident-in-payolia-woman-who-was-riding-a-scooter-with-her-husband-was-hit-by-a-lorry-and-died)