---
title: "കുയ്യാലി പാലത്തിന് മുകളിൽ കുഴി ; വാഹനയാത്ര ദുഷ്ക്കരം"
english_title: "Pit above Kuyyali Bridge;Driving is difficult"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/205858/pit-above-kuyyali-bridgedriving-is-difficult"
published_at: "2024-05-17T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664751e81e74f_Untitled-3_copy.jpg"
keywords: []
---

# കുയ്യാലി പാലത്തിന് മുകളിൽ കുഴി ; വാഹനയാത്ര ദുഷ്ക്കരം

> **Lead Summary:** ******കുയ്യാലി കൊളശ്ശേരി റോഡിലേക്കു കടക്കുന്ന കുയ്യാലി പാലത്തിനു മുകളിൽ റോഡു പൊട്ടി പ്പൊളിഞ്ഞു കുഴി രൂപപ്പെട്ടത് വാഹനയാത്ര ദുഷ്കരമാക്കുന്നു. ഇരുചക്ര വാഹനയാത്രക്കാരാണ് ഏറെ ബുദ്ധി മുട്ടുന്നത്.

## Article Content

******കുയ്യാലി കൊളശ്ശേരി റോഡിലേക്കു കടക്കുന്ന കുയ്യാലി പാലത്തിനു മുകളിൽ റോഡു പൊട്ടി പ്പൊളിഞ്ഞു കുഴി രൂപപ്പെട്ടത് വാഹനയാത്ര ദുഷ്കരമാക്കുന്നു. ഇരുചക്ര വാഹനയാത്രക്കാരാണ് ഏറെ ബുദ്ധി മുട്ടുന്നത്.

വലിയ വാഹനങ്ങൾ പാലത്തിൽ കയറിയാൽ മറ്റു വാഹനങ്ങൾ കുഴിയിൽ ഇറങ്ങി നീങ്ങേണ്ട അവസ്ഥയാണുള്ളത്. മഴ കനക്കുന്നതോടെ പ്രയാസം കൂടും. വെള്ളം നിറഞ്ഞ് കുഴികൾ കാണാതിരിക്കുന്നത് അപകടത്തിനിടയാക്കും. അറ്റകുറ്റപ്പണികൾ ഇതുവരെ ഒന്നും നടത്തിയിട്ടില്ല. കുയ്യാലിക്കു സമീപമുള്ള റോഡുകളും പൊട്ടിപ്പൊളിഞ്ഞു കുഴികൾ ആയി.

ചിലയിടങ്ങൾ ടാറിട്ട റോഡാണെന്നു തോന്നുകയേ ഇല്ല. മഴയെത്തുന്നതിനു മുൻപേ റോഡ് ഗതാഗത യോഗ മാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. പാലത്തിലേക്കു കയറുന്ന ഭാഗത്ത് ശുദ്ധജല വിതരണ പൈപ്പുപൊട്ടി ലീറ്റർ കണക്കിനു വെള്ളം പാഴാകാൻ തുടങ്ങിയിട്ട് 15 ദിവസമായെന്നു പരിസരവാസികൾ പറയുന്നു. ഇവിടെയും പൈപ്പ് പൊട്ടി കുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത്രയും ദിവസമായിട്ടും അധികൃതർ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/205858/pit-above-kuyyali-bridgedriving-is-difficult)